അബൂദാബി: രിസാല സ്റ്റഡി സർക്കിൾ അബൂദാബി സിറ്റി സെൻട്രൽ മുൽതസം സംഗമം സംഘടിപ്പിച്ചു. ഓരോ മാസവും യൂനിറ്റുകളിൽ നടന്ന് വരുന്ന ഉസ്തുവാനയിലെ പഠിതാക്കളുടെ സമ്പൂർണ്ണ സംഗമമായിരുന്നു മുൽതസം. 2020-സെപ്തംബർ 4 വെള്ളിയാഴ്ച വൈകുന്നേരം 4:30 ന് സൂം മീറ്റിംഗിലൂടെയാണ് സംഗമം നടന്നത്.
സെൻട്രൽ ചെയർമാൻ ഇബ്രാഹിം സഅദിയുടെ പ്രാർത്ഥനയോടെ മുൽതസമിന് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം ആർ.എസ്.സി യു.എ.ഇ നാഷണൽ കൺവീനർ മുസ്തഫ കൂടല്ലൂർ നിർവ്വഹിച്ചു. അശ്അരി ഇമാമിൻ്റെ പ്രബോധന വഴിയിലെ ത്യാഗവും സമർപ്പണവും ഓർമപ്പെടുത്തിയായിരുന്നു ഉദ്ഘാടന ഭാഷണം. തുടർന്ന് പഠനം സെഷന് ബഹു:അബ്ദുൽ ഹയ്യ് അഹ്സനി ഉസ്താദ് നേതൃത്വം നൽകി. ആത്മാർത്ഥതയും ഇലാഹീ പ്രീതിയും ലക്ഷ്യമാക്കി സംഘടനയിൽ സജീവമാകണമെന്ന് ഓർമപ്പെടുത്തി. പ്രവർത്തനങ്ങളെ വിലയിരുത്തിയും പ്രവർത്തകരെ പിന്തുടർന്നും മുന്നേറുന്നതിലാണ് സംഘടനയുടെ വിജയമെന്ന് ഉണർത്തിയാണ് പഠനം സെഷൻ അവതരിപ്പിച്ചത്.
ഉസ്തുവാനകളെ കുറിച്ച് സെക്ടറുകളിൽ നടന്ന ചർച്ചയുടെ സംക്ഷിപ്തം വിവിധ സെക്ടറുകളെ പ്രതിനിധീകരിച്ച് തൻസീർ ഹുമൈദി(അൽവഹ്ദ) മുഹ്സിൻ മേപ്പയ്യൂർ (മദീന സായിദ്) റിൻഷാദ്(ഖാലിദിയ) ആശിഖ് മാട്ടൂൽ(മുറൂർ) ലിയാസ്(ഉമ്മുന്നാർ) ഫായിസ് അമാനി(നാദിസിയ) എന്നിവർ അവതരിപ്പിച്ചു. സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദിൻ്റെ മുൽതസം സന്ദേശം പ്രവർത്തകരിൽ സന്തോഷം നിറച്ചു. പരിപാടിക്ക് നാഷനൽ നേതാക്കളായ സുഹൈൽ കമ്പിൽ റസാഖ് വൈലുത്തുർ തുടങ്ങിയവർ ആശംസയർപ്പിച്ച് പ്രസംഗിച്ചു ഇഖ്ബാൽ പന്നൂരും ആശിഖ് അദനിയും ചേർന്ന് മനോഹരമായി അവതരിപ്പിച്ച തവസ്സുൽ ബൈത്തോടെയാണ് സംഗമം സമാപിച്ചത്. ട്രൈനിംഗ് സമിതി അംഗം മുനീർസഖാഫി സ്വാഗതവും സെൻട്രൽ ജനറൽ കൺവീനർ ഇസ്മായിൽ വൈലത്തൂർ നന്ദിയും പറഞ്ഞു