ആർ എസ് സി മുൽതസം സംഗമങ്ങൾ സമാപിച്ചു

ദോഹ: രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി) പ്രവർത്തകരുടെ പഠനവും പരിശീലനവും ലക്ഷ്യമാക്കി യൂനിറ്റ് ഘടകങ്ങളിൽ നടത്തി വരുന്ന ‘ഉസ്തുവാനകളുടെ’ ഒന്നാം ഘട്ട സമാപനത്തോടനുബന്ധിച്ചു ഖത്തറിലെ നാലു സോണുകളിൽ  പഠിതാക്കൾ ഒത്തുകൂടിയ ‘മുൽതസം’  ഓൺലൈൻ സമ്മേളനങ്ങൾ  ചരിത്രമായി. ദോഹ, അസീസിയ, എയർപോർട്ട്, നോർത്ത് ഘടകങ്ങളിലാണ്  സംഗമങ്ങൾ നടന്നത്. ഗൾഫിലെ 55 കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച നടന്ന വിർച്വൽ സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സന്ദേശമവതരിപ്പിച്ചു. ഗൾഫ് കൌൺസിൽ ജനറൽ കൺവീനർ സിറാജ് മാട്ടിൽ, ട്രെയിനിങ് കൺവീനർ നിഷാദ് അഹ്‌സനി, രിസാല കൺവീനർ സകരിയ ഇർഫാനി, ഖത്തർ ഐ സി ഫ്  ദഅവ സെക്രട്ടറി  ജമാൽ അസ്ഹരി എന്നിവർ ഖത്തറിലെ സംഗമങ്ങൾക്ക് നേതൃത്വം നൽകി. നിറഞ്ഞ പങ്കാളിത്തം കൊണ്ടും മികച്ച ക്ലാസുകൾ കൊണ്ടും ശ്രദ്ധേയമായ സംഗമങ്ങൾ പ്രവർത്തകർക്ക് അവിസ്മരണീയ അനുഭവമായി.