റിപബ്ലിക് ദിനത്തില്‍ ഫോര്‍ ഫെഡറല്‍ സംഘടിപ്പിക്കും

ദുബൈ: ഇന്ത്യന്‍ റിപബ്ലിക് ദിനത്തിന്റെ ഭാഗമായി കലാലയം സാംസ്‌കാരിക വേദി ഗള്‍ഫില്‍ 916 കേന്ദ്രങ്ങളില്‍ ‘ഫോര്‍ ഫെഡറല്‍’ സംഘടിപ്പിക്കുന്നു. സര്‍വാധിപത്യവും അധികാര കേന്ദ്രീകരണ സ്വഭാവവും കൊണ്ട് ഇന്ത്യയുടെ ഫെഡറല്‍ സംവിധാനങ്ങളെ വെല്ലിവിളിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങളെ ചോദ്യം ചെയ്തും ഇതിനെതിരെ പരസ്പര പങ്കാളിത്തവും കടന്നുകയറ്റമില്ലാത്ത ഭരണ നിര്‍വഹണവും സഹകരണവും വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് സമൂഹത്തിന്റെ രാഷ്ട്രീയ ശ്രദ്ധ ക്ഷണിക്കലുമാണ് പരിപാടിയുടെ ലക്ഷ്യം. ‘സര്‍വാധിപത്യത്തിന് വഴിമാറുന്ന ഇന്ത്യന്‍ ഫെഡറലിസം’ എന്ന വിഷയത്തില്‍ പഠനവും സംവാദവും പ്രതിജ്ഞയും അടങ്ങുന്നതാണ് പരിപാടി. സംഗമത്തിന്റെ ഭാഗമായി സ്റ്റുഡന്റ്‌സ് പരേഡും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ‘ഫോര്‍ ഫെഡറലി’ല്‍ സംബന്ധിക്കും.