ദുബൈ : ആർ എസ് സി യുഎഇ നാഷനൽ തർതീൽ 2021 ഇന്ന് (30-04-21 വെള്ളി) രാവിലെ 8 മണിക്ക് തുടക്കം കുറിച്ചു. ബാബു റയ്യാൻ, ബാബുൽ ഫിർദൗസ്,ബബുൽ കൗസർ എന്നീ മൂന്നു വേദികളിലായി സൂം പ്ലാറ്റ്ഫോമിൽ കൃത്യ സമയത്ത് തന്നെ തുടക്കം കുറിച്ചു. രാവിലെ നടന്ന ഉൽഘാടന സമ്മേളനം യു എ ഇയിലെ പ്രശസ്ത എഴുത്തുകാരനും കവിയും രചയിതാവുമായ അഹമ്മദ് ഇബ്റാഹീം ഉൽഘാടനം ചെയ്തു.
വിവിധ മത്സര പരിപാടികൾ സാങ്കേതിക സൗകര്യങ്ങളോട് കൂടി സ്റ്റുഡിയോ സംവിധാനത്തോടെ നടന്നു കൊണ്ടിരിക്കുന്നു. ഇന്ന് വൈകുന്നേരത്തോടെ മെഗാ തർതീൽ കോംപിറ്റീഷന് സമാപനം കുറിക്കും. സമാപന സംഗമത്തിൽ പ്രമുഖ വ്യക്തികൾ സംബന്ധിക്കും.
RSC യുഎഇ നാഷനൽ ചെയർമാൻ സമദ്സഖാഫി അദ്ധ്യക്ഷത വഹിച്ചു. മുസ്തഫ കൂടല്ലൂർ, ബദറുദ്ധീൻ സഖാഫി, ഫഹദ് സഖാഫി, ഷമീർ പിടി, ശാഫി നൂറാനി, സൈനുദ്ധീൻ വിളയിൽ, ഫൈസൽ ബുഖാരി, റസാഖ് വൈലത്തൂർ, ജാഫർ കണ്ണപുരം, ഹുസ്നുൽ മുബാറക്പങ്കെടുത്തു. നൗഫൽ കുളത്തൂർ സ്വാഗതം പറഞ്ഞു.
യു എ ഇ നാഷനൽ തർതീൽ; പ്രൗഢ തുടക്കം
