രിസാല ഡേ; ധർമ്മാക്ഷരിയെ നെഞ്ചോട് ചേർത്ത് പ്രവാസ ലോകം

ഖത്തർ : ‘നിലപാടുകളുടെ ടൂൾ കിറ്റ്’ എന്ന ശീർഷകത്തിൽ 2021 മെയ് 1 മുതൽ ജൂൺ 10 വരെ ഗൾഫിൽ നടക്കുന്ന രിസാല കാമ്പയിന് മികച്ച പ്രതികരണം. മെയ് 21 ന് നടന്ന ‘രിസാല ഡേ’യിൽ ആയിരങ്ങളാണ് വരി ചേർന്നത്

സെൻട്രലുകൾ തമ്മിൽ ‘രിസാല പൂൾ’ മത്സരങ്ങൾ നടന്നു.
വിവിധ കാറ്റഗറിയിൽ ദുബൈ സൗത്ത്, അജ്‌മാൻ, അൽ ഖസീം, യാമ്പു, ബറക എന്നീ സെൻട്രലുകൾ ജേതാക്കളായി

പ്രവാസത്തിന്റെ വർത്തമാനങ്ങൾ ഉൾക്കൊള്ളിച്ചും സമകാലിക വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവന്നും ഓരോ മാസവും വ്യത്യസ്ത വിഭവങ്ങളുമായാണ് പ്രവാസി രിസാല പുറത്തിറങ്ങുന്നത്

കാമ്പയിനിന്റെ ഭാഗമായി പ്രമുഖരെ പങ്കെടുപ്പിച്ച് ചർച്ച സംഗമം ‘ഡയലോഗ്’ നാഷനൽ തലത്തിലും, ഡിബേറ്റിന്റെ പുതിയ തലങ്ങൾ തുറന്നു കൊണ്ട് വിചാരസദസ്സ് സെൻട്രൽ തലങ്ങളിലും സംഘടിപ്പിക്കും.