രിസാല പ്രചാരണ കാലം; പ്രമുഖർ വരിചേർന്നു കാമ്പയിൻ ജൂൺ 10 ന് സമാപിക്കും

റിയാദ് : ‘നിലപാടുകളുടെ ടൂൾ കിറ്റ്’ എന്ന ശീർഷകത്തിൽ നടക്കുന്ന രിസാല പ്രചാരണ കാലത്തിന് ആവേശകരമായ പ്രതികരണം. സാമൂഹിക സാംസ്കാരിക – സാഹിത്യ മാധ്യമ രംഗത്തെ പ്രമുഖർ ഇതിനകം വരി ചേർന്നു

സൗദി ഈസ്റ്റിൽ നൂഹ് പാപ്പിനിശ്ശേരി (ഒ ഐ സി സി ) ഹബീബ് ഏലംകുളം (മലയാളം ന്യൂസ്‌) സി സി അബൂബക്കർ (പ്രവാസി സംഘം) ജംഷീർ മങ്കട (കെ എം സി സി ) ഖത്തറിൽ ഇർഫാൻ പകര (ഒ ഐ സി സി ) ഷൈജു കായംകുളം (ഫോക്‌ലോർ അവാർഡ് ജേതാവ്) യു എ ഇയിൽ റസൽ മുഹമ്മദ്‌ (മലയാളി സമാജം) പുന്നയൂർക്കുളം സൈനുദ്ധീൻ (കഥാ കൃത്ത്) ഡോ:ഭാസ്‌ക്കരൻ (ഗറാഫ മെഡിക്കൽ) ഷാബു കിളിത്തട്ടിൽ (ഹിറ്റ്‌ എഫ് എം 96.7 റേഡിയോ) സൗദി വെസ്റ്റിൽ ജലീൽ കണ്ണമംഗലം (റിപ്പോർട്ടർ 24 ന്യൂസ്‌) സാജു അത്താണിക്കൽ (ഗ്രന്ഥപുര) തുടങ്ങിയവർ വരി ചേർന്നു

രിസാല കാമ്പയിൻ ഭാഗമായി വിദ്യാർത്ഥികൾക്കിടയിൽ കഥ രചന, ചിത്ര രചന, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു വരുന്നു.
പ്രമുഖരെ പങ്കെടുപ്പിച്ച് വായനയുടെ സമരവും സംസ്കാരവും പങ്കു വെക്കുന്ന ഡയലോഗ്, വിചാര സദസ്സ് എന്നിവയും നടക്കും. കാമ്പയിൻ ജൂൺ 10 ന് സമാപിക്കും.