മക്ക : വിശുദ്ധ ഹജ്ജ് കർമ്മത്തിനെത്തിയ ഹാജിമാർ അറഫാ സംഗമത്തിന് ശേഷം മിനയിൽ രാപാർക്കുന്നതിനായി എത്തിയപ്പോൾ ആർ എസ് സി എച് വി സി സംഘം തണലായി. അതിരാവിലെ മിനയിൽ എത്തിയ ഹാജിമാർക്ക് ജംറകളിലുള്ള കല്ലേറുകൾക്കും തിരിച്ച് ടെന്റുകളിലേക്കുള്ള യാത്രകളിലും ആർ എസ് സി വളണ്ടിയർമാരുടെ സേവനം സഹായകമായി. അത്യുഷ്‌ണ സമയത്ത് ദാഹശമന പാനീയം നൽകിയും തണലായി കുടകളും പാദരക്ഷകളും നൽകിയ പ്രവർത്തനം മാതൃകയായി. സൗദിയുടെ വിവിധ പ്രവിശ്യകളിൽ നിന്നും വന്ന വളണ്ടിയർമാർ ക്യാമ്പ് ക്യാപ്റ്റൻമാർ തല്ഹത് ആർ എം, സാദിഖ് ചാലിയാറിന്റെയും നേതൃത്വത്തിൽ വിവിധ ഷിഫ്റ്റുകളിലായി മിനയുടെ വിവിധ ഭാഗങ്ങളിൽ കർമ്മ നിരതരായി. വിവിധ ഭാഷ നൈപുണ്ണ്യമുള്ള വളണ്ടിയർമാരുടെ സേവനം ഹാജിമാർക്ക് ആശ്വാസമായി. വീൽ ചെയറുകളും, ഹജ്ജ് കർമ്മ സംശയ നിവാരണ സെല്ലും ഹെല്പ് ഡെസ്കും മുഴുസമയ പ്രവർത്തന സജ്ജമാണ്. ക്യാമ്പ് ഓഫീസർ സൽമാൻ വെങ്ങളം, റഷീദ് പന്തല്ലൂർ, ലൊക്കേഷൻ ഇൻസ്‌ട്രക്ടർ ശിഹാബ്, ഇർഷാദ്, വളണ്ടിയർ ഇൻസ്ട്രക്ടർ നൗഫൽ മുസ്‌ലിയാർ, മുസ്തഫ പട്ടാമ്പി എന്നിവർ നേതൃത്വം നൽകി.