ലിബറലിസം പരിഷ്കൃത സമൂഹത്തെ വഴിതെറ്റിക്കും: ആർ എസ് സി യൂത്ത് കൺവീൻ

ജിദ്ദ: സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും സ്വാതന്ത്ര്യം നേടണമെന്ന വാദവും ബന്ധങ്ങൾ ബാധ്യതയാണെന്ന ലിബറൽ ആശയങ്ങളും പരിഷ്കൃത സമൂഹത്തിന് അപകടകരമാണെന്നും, നിയമങ്ങളും നിയന്ത്രണങ്ങളുമില്ലാത്ത സ്വാതന്ത്ര്യം സമൂഹത്തിന് നൽകി സ്ത്രീ-പുരുഷ സമത്വത്തിന് വേണ്ടി പ്രകൃതി യാഥാർഥ്യങ്ങളെ സാങ്കല്പികമാക്കാൻ ശ്രമിക്കുന്നത് ബുദ്ധി ശൂന്യതയാണെനും ആർ എസ് സി യൂത്ത്‌ കൺവീൻ അഭിപ്രായപ്പെട്ടു.

നമ്മളാവണം എന്ന പ്രമേയത്തില്‍ മൂന്ന് മാസമായി ഗ്ലോബല്‍ തലത്തില്‍ നടന്നു വരുന്ന മെമ്പര്‍ഷിപ്പ്– പുനഃസംഘടന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യൂനിറ്റ്, സെക്ടർ, സോൺ കൺവീനിനു ശേഷമാണ് സൗദി വെസ്റ്റ് നാഷനൽ യൂത്ത് കൺവീൻ സംഘടിപ്പിക്കപ്പെട്ടത്.

ജിദ്ദയിൽ നടന്ന സംഗമത്തിൽ ചെയര്‍മാന്‍ ആശിഖ് സഖാഫി അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകള്‍ക്ക് ഗൾഫ് കൗൺസിൽ അംഗങ്ങളായ സക്കരിയ ശാമിൽ ഇർഫാനി, നിഷാദ് അഹ്‌സനി, അൻസാർ കൊട്ടുകാട്, നൂറുദ്ദീൻ സഖാഫി, അലി ബുഖാരി, കബീർ ചേളാരി നേതൃത്വം നൽകി. നൗഫൽ എറണാകുളം, റഷീദ്‌ പന്തല്ലൂർ, ബഷീർ തൃപ്രയാർ തുടങ്ങിയവർ യൂത്ത് കൺവീനിലെ വിവിധ ചർച്ചകളും സംവാദങ്ങളും നിയന്ത്രിച്ചു.

സൗദി വെസ്റ്റ് ആര്‍ എസ് സി യുടെ പത്ത് സോണുകളില്‍ നിന്നുള്ള പ്രതിനിധികളാണ് നാഷനൽ യൂത്ത് കണ്‍വീനില്‍ പങ്കെടുത്തത്.

2023-24 വർഷത്തെ പുതിയ കമ്മിറ്റിയെ ആർ എസ് സി ഗൾഫ് കൗൺസിൽ സംഘടനാ കൺവീനർ സക്കരിയ ശാമിൽ ഇർഫാനി പ്രഖ്യാപിച്ചു.
പുതിയ ഭാരവാഹികൾ; ചെയര്‍മാന്‍: അഫ്‌സൽ സഖാഫി ചാലിയം, ജനറല്‍ സെക്രട്ടറി: മൻസൂർ ചുണ്ടമ്പറ്റ, എക്‌സിക്യുട്ടീവ് സെക്രട്ടറി: നിയാസ് കാക്കൂർ, ക്ലസ്റ്റര്‍ സെക്രട്ടറിമാര്‍: മുസ്തഫ പട്ടാമ്പി, ഉമൈർ മുണ്ടോളി (ഓര്‍ഗനൈസിംഗ്), മുഹമ്മദ്‌ ഇർഷാദ് കടമ്പോട്ട്, യാസിർ അലി ഓമച്ചപ്പുഴ (ഫിനാന്‍സ്), മുഹമ്മദ് റാഫി കാടാമ്പുഴ, ജംഷീർ വയനാട് (മീഡിയ), സദക്കത്തുള്ള പൂക്കോട്ടുംപാടം, ബഷീർ നൂറാനി ദേവതിയാൽ (കലാലയം), ശരീഫ് കൊടുവള്ളി, ഫസീൻ അഹ്‌മദ്‌ രാമനാട്ടുകര (വിസ്ഡം)
മൻസൂർ ചുണ്ടമ്പറ്റ സ്വാഗതവും നിയാസ് കാക്കൂർ നന്ദിയും പറഞ്ഞു.