കുവൈത്ത് സിറ്റി: തൊഴിൽ തേടിയുള്ള മലയാളികളുടെ കുടിയേറ്റത്തിലൂടെ ഉണ്ടായ സാംസ്കാരിക സംസർഗ്ഗം വഴി ഒന്നിച്ച് പ്രയത്നിച്ചപ്പോൾ കേരളത്തിലെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ വൻ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചതായി കലാലയം സാംസ്കാരിക വേദി കുവൈത്ത് അഭിപ്രായപ്പെട്ടു. വിവിധ സംഘടനകൾ പ്രവാസത്തിലും നാട്ടിലും നടത്തുന്ന സാംസ്കാരിക വിദ്യഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. ഡിസംബർ 30, 31 തീയതികളിൽ യു.എ.ഇയിൽ നടക്കുന്ന രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ സമ്മിറ്റിന്റെ ഭാഗമായി “കുടിയേറ്റ മലയാളത്തിന്റെ സാംസ്കാരിക വ്യായാമങ്ങൾ” എന്ന ശീർഷകത്തിൽ കലാലയം സംസ്കാരിക വേദി കുവൈത്ത് സംഘടിപ്പിച്ച ഡിബേറ്റ് ഐ.സി.എഫ് കുവൈത്ത് നാഷനൽ പ്രസിഡണ്ട് അഹ്മദ് കെ മാണിയൂർ ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ശറഫുദ്ധീൻ കണ്ണോത്ത്, സത്താർ കുന്നിൽ, അബദുല്ല വടകര, ഹാരിസ് പുറത്തീൽ എന്നിവർ സംസാരിച്ചു. മൂസക്കുട്ടി സ്വാഗതവും മുഹമ്മദ് ശാഹ് നന്ദിയും പറഞ്ഞു.
മലയാളികളുടെ കുടിയേറ്റം സാമൂഹിക ഘടനയെ ശക്തിപ്പെടുത്തുന്നു : കലാലയം സാംസ്കാരിക വേദി
