ദുബൈ: രിസാല സ്റ്റഡി സർക്കിൾ ദുബൈ നോർത്ത് സോൺ നേതൃത്വത്തിൽ കേരള സിലബസ് എസ് എസ് എൽ സി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച മാതൃകാ പരീക്ഷ, എക്സലൻസി ടെസ്റ്റ് ദുബൈ ഖിസൈസ് ജെറാസോ ഇൻസ്റ്റിട്ട്യൂട്ടിൽ നടന്നു.
കണക്ക് ,ഇംഗ്ലീഷ് വിഷയങ്ങളിലാണ് പരീക്ഷ നടന്നത്. ആർ എസ് സി ഗ്ലോബൽ വിസ്‌ഡം സെക്രട്ടറി ഷമീർ പി ടി ഉദ്ഘാടനം ചെയ്തു.പരീക്ഷാ മുന്നൊരുക്ക ഗൈഡൻസ് ക്ലാസിന് ശിഹാബ് തൃശൂർ നേതൃത്വം നൽകി.നൗഫൽ അസ്ഹരി , ശകീർ കുനിയിൽ, എ.എ റഹീം മലപ്പുറം, ജലാൽ വാടാനപ്പള്ളി, സലീത് വാവാട്, അൻസാർ ബായാർ നേതൃത്വം നൽകി. ഫലം ഫെബ്രുവരി 5 ന് www.dubainorth.amnoor.com എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു.
എസ് എസ് എൽ സി എക്സലൻസി ടെസ്റ്റ് സംഘടിപ്പിച്ചു
