ദോഹ: ഖത്വർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് രിസാല സ്റ്റഡി സർക്കിൾ (RSC) നാഷനൽ ഘടകം സംഘടിപ്പിച്ച സ്പോർട്ടീവ് – ’23 സമാപിച്ചു. ചൊവ്വാഴ്ച അബൂ ഹമൂർ ഇറാനിയൻ സ്കൂളിൽ വെച്ച് നടന്ന മത്സര പരിപാടികൾ ഖത്വർ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റും ‘കെയർ & ക്യുവർ’ ഗ്രൂപ്പ് ചെയർമാനുമായ ഇ.പി മുഹമ്മദ് അബ്ദുൽ റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സംരക്ഷണമാണ് പ്രധാനമെന്നും അതാണ് കായിക ദിനത്തിലെ ദേശീയ അവധിയിലൂടെ ഖത്വർ ലോകത്തിന് നൽകുന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. കേരള ബിസിനസ് ഫോറം പ്രസിഡന്റ് ഷാനവാസ് ബാവ മുഖ്യാതിഥിയായിരുന്നു. മത്സരങ്ങൾക്ക് മുന്നോടിയായി നടന്ന ഫിറ്റ്നസ് ബോധവൽക്കരണ ക്ലാസിന് ട്രെയിനറും ഫിസിയോതെറാപ്പിസ്റ്റുമായ അനസ് ടി.കെ നേതൃത്വം നൽകി. അസീസിയ്യ, എയർപോർട്ട്, ദോഹ, നോർത്ത് എന്നീ നാലു സോണുകൾ തമ്മിൽ ഫുട്ബോൾ , ബാസ്കറ്റ് ബോൾ ത്രോ, ഷട്ടിൽ റൺ, റിലേ, റേസിംഗ് തുടങ്ങിയ ഇനങ്ങളിൽ നടന്ന വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ 74 പോയിന്റുകൾ നേടി ടീം ദോഹ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ടീം എയർപോർട്ട്, ടീം അസീസിയ്യ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആർ.എസ്.സി ഗ്ലോബൽ എക്സിക്യൂട്ടീവ് സെക്രട്ടറി മൊയ്തീൻ ഇരിങ്ങല്ലൂർ, ശംസുദ്ദീൻ സഖാഫി തെയ്യാല, ശഫീഖ് കണ്ണപുരം, സുഹൈൽ ഉമ്മർ, ഹസൻ സഖാഫി ആതവനാട്, ബഷീർ നിസാമി, അഫ്സൽ ഇല്ലത്ത്, ഫിറോസ് ചെമ്പിലോട്, ആർ.എസ്.സി നാഷനൽ ചെയർമാൻ ശകീർ ബുഖാരി, ജനറൽ സെക്രട്ടറി ഉബൈദ് വയനാട്, എക്സിക്യൂട്ടീവ് സെക്രട്ടറി നംഷാദ് പനമ്പാട് തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ ഹാരിസ് പുലശ്ശേരി സ്വാഗതവും സഫീർ പൊടിയാടി നന്ദിയും പറഞ്ഞു.
RSC സ്പോർട്ടീവ് – ’23
ദോഹ സോൺ ജേതാക്കളായി
