ആർ എസ് സി  സൗദി ഈസ്റ്റ്‌ നാഷനൽ തർതീൽ – 2023: സ്വാഗതസംഘം നിലവിൽ വന്നു

റിയാദ്: ഖുർആൻ പഠനവും പാരായണവും  പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവാസി വിദ്യാത്ഥികളെയും യുവജങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ട്  രിസാല സ്റ്റഡി സർക്കിൾ ( ആർ എസ് സി ) സംഘടിപ്പിക്കുന്ന തർതീൽ ഖുർആൻ മത്സര പരിപാടികളുടെ  ആറാമത് പതിപ്പിന്റെ നാഷനൽതല മത്സരങ്ങൾക്കുള്ള സ്വാഗത സംഘം രൂപീകരിച്ചു. ദമ്മാം, അഹ്‌സ, ജുബൈൽ, ജൗഫ്, ഖോബാർ,  ഖസീം, ഹയിൽ,  റിയാദ് നോർത്ത്, റിയാദ് സിറ്റി എന്നീ 9  സോണുകളിൽ നിന്ന് വിജയിച്ച വിദ്യാർഥികൾ  ജൂനിയർ, സെക്കണ്ടറി, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി തിലാവത്, ഹിഫ്ള്, രിഹാബുൽ ഖുർആൻ, മുബാഹസ, ഇസ്മുൽ ജലാല, ഖുർആൻ സെമിനാർ, ഖുർആൻ ക്വിസ്സ് തുടങ്ങി വ്യത്യസ്ത ഇനങ്ങളിലായി നാഷനൽതലത്തിൽ മാറ്റുരക്കും.

അൽ ഖസീമിൽ  വെച്ച് നടന്ന സ്വാഗത സംഘ രൂപീകരണയോഗത്തിൽ  അബുസ്വാലിഹ് മുസ്‌ലിയാർ ചെയർമാനും സിദ്ധീഖ് പുള്ളാട്ട്  ജനറൽ കൺവീനറുമായി വിപുലമായ കമ്മിറ്റിയെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ജാഫർ സഖാഫി, സിദ്ധീഖ് സഖാഫി  (ഫിനാൻസ്), അബ്ദുല്ലാഹ് സക്കാകർ, മുസ്ത്വഫ KCF  (മാർക്കറ്റിങ്), ഇക്ബാൽ KCF, നസീർ വിഴിഞ്ഞം (IT കോർഡിനേഷൻ), ശറഫുദ്ധീൻ വാണിയമ്പലം, റിയാസ് പാണ്ടിക്കാട് (സ്റ്റേജ്&സൗണ്ട്), ബാവ പരപ്പനങ്ങാടി, യാസീൻ ഫാളിലി  (ഫുഡ്&ട്രാൻസ്പോർട്ടേഷൻ), സമീർ സഖാഫി, അഫ്സൽ കായംകുളം (മീഡിയ&പബ്ലിസിറ്റി), ശിഹാബ് സവാമ, ഫാറൂഖ് അൽറാസ് (ഗസ്റ്റ് &റിസപ്ഷൻ), ഫൈസൽ സവാമ, നിസാം മാമ്പുഴ  (വോളണ്ടിയർ), ഫാറൂഖ് സഖാഫി, സഫിയുല്ലാഹ് (പ്രൈസ്&അവാർഡ്).

 RSC സൗദി ഈസ്റ്റ്‌ നാഷനൽ ചെയർമാൻ ഇബ്രാഹിം അംജദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സയ്യിദ് ജമലുല്ലൈലി തങ്ങൾ പ്രാർത്ഥന നിർവഹിച്ചു. ICF സൗദി നാഷനൽ എഡ്യൂക്കേഷൻ പ്രസിഡന്റ് അബൂസ്വാലിഹ് മുസ്‌ലിയാർ വിഴിഞ്ഞം ഉദ്‌ഘാടനം നിർവഹിച്ച് പ്രസ്തുത പരിപാടിയിൽ 101 അംഗ സ്വാഗതസംഘ കമ്മിറ്റിയെ ICF ഖസീം സെൻട്രൽ കമ്മിറ്റി  ദാഈ ജാഫർ സഖാഫി പ്രഖ്യാപിച്ചു. നാഷനൽ തർതീൽ ബ്രോഷർ  സയ്യിദ് ജമലുല്ലൈലി തങ്ങൾ പ്രകാശനം ചെയ്തു. ആർ എസ് സി ഗ്ലോബൽ സെക്രട്ടറി കബീർ ചേളാരി ആശംസ പ്രസംഗം നടത്തി, നാഷനൽ ജനറൽ സെക്രട്ടറി റഊഫ് പാലേരി സ്വാഗതവും സിദ്ധീഖ് പുള്ളാട്ട് നന്ദിയും പറഞ്ഞു.