വാക്കും ഭാഷയും സംസ്കാരത്തെ അടയാളപെടുത്തുന്നു : കലാലയം ഒത്തിരിപ്പ്

ഉമ്മുൽ ഖുവൈൻ : വാക്കുകളും ഭാഷയും സംസ്കാരത്തെ അടയാളപ്പെടുത്തുന്നുവെന്നും മാനവികതയുടെ പക്ഷത്ത് നിന്നുള്ള സംസാരങ്ങൾ മൂല്യമുള്ളതാണെന്നും കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച ‘സാംസ്കാരിക ഒത്തിരിപ്പ്’ അഭിപ്രായപ്പെട്ടു.
“വാക്കുകൾ സംസ്കാരത്തെ സൃഷ്ടിക്കുന്നു” എന്ന ശീർഷകത്തിൽ നടന്ന സംഗമം ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ്‌ മുഹ് യദ്ധീൻ ഉത്ഘാടനം ചെയ്തു.
വാക്കുകൾ സംസ്കാരത്തിന്റെ കണ്ണാടിയാണെന്നും നിത്യ ജീവിതത്തിലെ പ്രയോഗങ്ങൾ പോലും സംസ്കാര സമ്പന്നമാകണമെന്നും ചർച്ചയിൽ അഭിപ്രായമുണർന്നു.
നിസാർ പുത്തൻപള്ളി മോഡറേറ്ററായിരുന്നു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് റാഷിദ് പൊന്നാണ്ടി, അസ്കറലി തിരുവത്ര, ഫാറൂഖ് മാണിയൂർ, മുനീർ പൂക്കാട്, ഷാജഹാൻ സഖാഫി സംബന്ധിച്ചു.
ഫൈസൽ താനൂർ സ്വാഗതവും ഫൈസൽ സഖാഫി നന്ദിയും പറഞ്ഞു.