മാനവ സ്നേഹം പ്രഘോഷണം ചെയ്യുന്ന ഗ്രന്ഥങ്ങൾ ഉയർന്നു വരണം : കലാലയം പുസ്തക ചർച്ച

ഉമ്മുൽ ഖുവൈൻ : ദേശ സങ്കുചിതത്തിനപ്പുറം
മാനവ സ്നേഹം പ്രഘോഷണം ചെയ്യുന്ന ഗ്രന്ഥങ്ങൾ ഉയർന്നു വരണമെന്ന് കലാലയം പുസ്തക ചർച്ച അഭിപ്രായപ്പെട്ടു.
തത്വചിന്തകനും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ഡോ: പികെ. പോക്കർ ഉത്ഘാടനം ചെയ്തു.
‘കോലായ’ സാംസ്കാരിക സംസർഗ്ഗത്തിൽ വെള്ളിയോടൻ രചിച്ച “പരാജിതരുടെ വിശുദ്ധ ഗ്രന്ഥം” എന്ന നോവലാണ് ചർച്ച ചെയ്തത്.

ചരിത്രത്തെ ഫിക്ഷനുമായി സമന്വയിപ്പിച്ചതാണ് ഈ നോവലിന്റെ പ്രത്യേകതയെന്നും , ഇത് വർത്തമാന കാല രാഷ്ട്രീയത്തെയും നിലവിലെ ലോകാവസ്ഥയെയും സംബോധന ചെയ്യുന്നുവെന്നും കോലായ പുസ്തക ചർച്ച വിലയിരുത്തി. ചടങ്ങിൽ സാലിഹ് മാളിയേക്കൽ മോഡറേറ്റർ ആയിരുന്നു . സി പി അനിൽ കുമാർ , മുസ്തഫ പെരുമ്പറമ്പത്ത് , ഹമീദ് ചങ്ങരംകുളം , കബീർ രിഫാഈ , ശാഹിദ്, സഹർ അഹ്മദ്, മുനീർ വാളന്നൂർ തുടങ്ങിയവർ സംസാരിച്ചു . വെള്ളിയോടൻ സദസ്സുമായി സംവദിച്ചു.
നിസാർ പുത്തൻപള്ളി സ്വാഗതവും ആഷിഖ് നെടുമ്പുര നന്ദിയും പറഞ്ഞു.
തുടർന്ന് കവിയരങ്ങ് അരങ്ങേറി