‘രാജ്പഥ്’ റിപ്പബ്ലിക് ഡേ ആഘോഷിച്ചു

ദോഹ: ഇന്ത്യയുടെ എഴുപത്തഞ്ചാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി ) ‘രാജ്പഥ്’ എന്ന ശീർഷകത്തിൽ റിപ്പബ്ലിക് ദിനാഘോഷവും ചർച്ചാ സംഗമങ്ങളും സംഘടിപ്പിച്ചു. ദോഹ, അസീസിയ്യ, എയർപോർട്ട്, നോർത്ത് എന്നീ നാലു സോണുകളിലായി നടന്ന പരിപാടികളിൽ വിവിധ രാഷ്ട്രീയ – സാംസ്കാരിക മേഖലകളിലെ പ്രമുഖർ സംബന്ധിച്ചു. ഭരണഘടന, അവബോധം, ചരിത്രം, മാധ്യമങ്ങൾ തുടങ്ങിയ ജനാധിപത്യ സംവിധാനങ്ങളെ കുറിച്ചുള്ള ചർച്ചകളായിരുന്നു ചടങ്ങിൻ്റെ പ്രധാന ആകർഷണം. ഹബീബ് മാട്ടൂൽ, ഉമർ കുണ്ടുതോട്, ഉബൈദ് വയനാട്, സുഹൈൽ കുറ്റ്യാടി എന്നിവർ വ്യത്യസ്ത സോണുകളിൽ ഉദ്ഘാടകരായിരുന്നു. ശരീഫ് കുറ്റൂർ (പ്രസിഡൻ്റ്, എം, വൈ, എൽ മലപ്പുറം ജില്ല), വർക്കി ബോബൻ (ഐ.സി.ബി.എഫ്) ജാഫർ കമ്പാല (ഇൻകാസ്), ശ്രീനാഥ് (സംസ്കൃതി) സത്താർ, അജ്മൽ നബീൽ (കെ.എം.സി.സി) അൻവർ പാലേരി (24 ന്യൂസ്), ശിഹാബ് മാസ്റ്റർ (നോബ്ൾ സ്കൂൾ), ഷഫീഖ് അറക്കൽ (മീഡിയ ഫോറം), പ്രദോഷ് (അടയാളം), ഡോ. ജാഫർ എ.പി, എം.ടി നിലമ്പൂർ (എഴുത്തുകാർ), ഷംസീർ അരീക്കുളം (സംസ്കൃതി), ശരീഫ് മൂടാടി, റമീസ് തളിക്കുളം, അസീസ് സിദ്ദീഖി (ആർ.എസ്.സി) തുടങ്ങിയവർ വിവിധ സോണുകളിലായി സംവദിച്ചു.