ദോഹ: ഇന്ത്യയുടെ എഴുപത്തഞ്ചാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി ) ‘രാജ്പഥ്’ എന്ന ശീർഷകത്തിൽ റിപ്പബ്ലിക് ദിനാഘോഷവും ചർച്ചാ സംഗമങ്ങളും സംഘടിപ്പിച്ചു. ദോഹ, അസീസിയ്യ, എയർപോർട്ട്, നോർത്ത് എന്നീ നാലു സോണുകളിലായി നടന്ന പരിപാടികളിൽ വിവിധ രാഷ്ട്രീയ – സാംസ്കാരിക മേഖലകളിലെ പ്രമുഖർ സംബന്ധിച്ചു. ഭരണഘടന, അവബോധം, ചരിത്രം, മാധ്യമങ്ങൾ തുടങ്ങിയ ജനാധിപത്യ സംവിധാനങ്ങളെ കുറിച്ചുള്ള ചർച്ചകളായിരുന്നു ചടങ്ങിൻ്റെ പ്രധാന ആകർഷണം. ഹബീബ് മാട്ടൂൽ, ഉമർ കുണ്ടുതോട്, ഉബൈദ് വയനാട്, സുഹൈൽ കുറ്റ്യാടി എന്നിവർ വ്യത്യസ്ത സോണുകളിൽ ഉദ്ഘാടകരായിരുന്നു. ശരീഫ് കുറ്റൂർ (പ്രസിഡൻ്റ്, എം, വൈ, എൽ മലപ്പുറം ജില്ല), വർക്കി ബോബൻ (ഐ.സി.ബി.എഫ്) ജാഫർ കമ്പാല (ഇൻകാസ്), ശ്രീനാഥ് (സംസ്കൃതി) സത്താർ, അജ്മൽ നബീൽ (കെ.എം.സി.സി) അൻവർ പാലേരി (24 ന്യൂസ്), ശിഹാബ് മാസ്റ്റർ (നോബ്ൾ സ്കൂൾ), ഷഫീഖ് അറക്കൽ (മീഡിയ ഫോറം), പ്രദോഷ് (അടയാളം), ഡോ. ജാഫർ എ.പി, എം.ടി നിലമ്പൂർ (എഴുത്തുകാർ), ഷംസീർ അരീക്കുളം (സംസ്കൃതി), ശരീഫ് മൂടാടി, റമീസ് തളിക്കുളം, അസീസ് സിദ്ദീഖി (ആർ.എസ്.സി) തുടങ്ങിയവർ വിവിധ സോണുകളിലായി സംവദിച്ചു.
]]>ഉമ്മുൽ ഖുവൈൻ : മനുഷ്യ വിഭവങ്ങളും മറ്റു സാമ്പത്തിക – സാംസ്കാരിക പ്രകൃതി വിഭവങ്ങളും സാമൂഹിക മുന്നേറ്റങ്ങൾക്ക് ഉപയോഗപ്പെടുത്തണമെന്നും അതിലൂടെ മാറ്റങ്ങൾ സാധ്യമാക്കണമെന്നും ഉമ്മുൽ ഖുവൈൻ ആർ എസ് സി റമീല യൂനിറ്റ് യൂത്ത് കോൺഫറൻഷ്യ അഭിപ്രായപ്പെട്ടു.
ഷാഹുൽ അഹ്സനിയുടെ അധ്യക്ഷതയിൽ കവിയും എഴുത്തുകാരനുമായ മുരളി മംഗലത്ത് ഉത്ഘാടനം ചെയ്തു.
“വിഭവം കരുതണം ; വിപ്ലവമാവണം” എന്ന വിശയത്തിൽ
അബ്ദുൽ ഹക്കീം ഹസനി പ്രമേയ പ്രഭാഷണം നടത്തി.
വിഭവങ്ങളുടെ ലഭ്യതയും പുനരുൽപാദനവും സമൂഹം ശ്രദ്ധിക്കേണ്ടതുണ്ട്.
അത്തരം എനർജികൾ പ്രോത്സാഹിപ്പിക്കപ്പെടണം.
പുതു തലമുറക്ക് വിഭവങ്ങൾ കരുതി വെക്കേണ്ടതുണ്ടെന്നും സംഗമം വിലയിരുത്തി.
ഫൈസൽ താനൂർ സർവ്വേ റിപ്പോർട്ട് അവതരിപ്പിച്ചു.
നിസാർ പുത്തൻപള്ളി, ഫൈസൽ ബുഖാരി, ആഷിഖ് മുസ്‌ലിയാർ, താജുദ്ധീൻ, സുഹൈൽ പകര, ഫൈസൽ സഖാഫി സംബന്ധിച്ചു.
ഖമറുദ്ധീൻ സ്വാഗതവും അബ്ദുൽ ബാസിത് ബുഖാരി നന്ദിയും പറഞ്ഞു
National Office Bearers:
Ismail Vengara (Chairman)
Muhamed Shammas Peringave(General Secretary)
Suhail Adany Kurukathani(Organization)
Muhammed Siyad Changaramkulam(Finance)
Muhammed Althaf Adany Kalikavu(Kalalayam)
Thanseer Vyttila(Wisdom)
ഒരു വർഷം നീണ്ടു നിന്ന ഗോൾഡൻ ഫിഫ്റ്റി ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് കൊണ്ട് നടക്കുന്ന എസ്.എസ്.എഫ്. ദേശീയ സമ്മേളനത്തിൽ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ സംബന്ധിക്കും. സമ്മേളന സന്ദേശവുമായി കശ്മീരിൽ നിന്ന് ആരംഭിച്ച് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പര്യടനം നടത്തിയ സംവിധാൻ യാത്രക്ക് ശേഷം വിവിധ സംസ്ഥാന സമ്മേളനങ്ങളും ഇതിനകം പൂർത്തിയായി.
മനാമ കെ.എം സി സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ബഹ്റൈൻ ഐക്യദാർഢ്യ സമ്മേളനം ഐ.സി.എഫ്. നാഷനൽ പ്രസിഡണ്ട് കെ.സി. സൈനുദ്ധീൻ സഖാഫിയുടെ അദ്ധ്യക്ഷതയിൽ അബൂബക്കർ ലത്വീഫി കൊടുവള്ളി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ്. ഇന്ത്യ പ്രതിനിധിയും കർണ്ണാടക സ്റ്റേറ്റ് പ്രസിഡന്റുമായ ഹാഫിള് സുഫിയാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി.
എസ്.വൈ. എസ്. കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, ആർ. എസ്. സി. ചെയർമാൻ മുഹമ്മദ് മുനീർ സഖാഫി ചേകനൂർ, കെ.സി.എഫ്. പ്രസിഡണ്ട് ജമാൽ വിട്ടൽ, അബ്ദു റഹീം സഖാഫി വരവൂർ, ഹാരിസ് സാമ്പ്യ എന്നിവർ പ്രസംഗിച്ചു.
കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ സിക്രട്ടറി അഫ്സൽ മാസ്റ്റർ കൊളാരി, അഡ്വ. എം. സി. അബ്ദുൾ കരീം ഹാജി, അബ്ദുൾ ഹകീം സഖാഫി കിനാലൂർ, സയ്യിദ് ഫസൽ തങ്ങൾ, വി.പി.കെ. അബൂബക്കർ ഹാജി, വി.പി.കെ മുഹമ്മദ്, ഫൈസൽ ചെറുവണ്ണൂർ, അബ്ദുള്ള രണ്ടത്താണി, അഡ്വ. ഷബീർ അലി, ജാഫർ ശരീഫ്, സഫ്‌വാൻ സഖാഫി, മുഹമ്മദ് സഖാഫി ഇരിട്ടി, പി.ടി.അബ്ദുറഹ്മാൻ, അബ്ദു സലീം കൂത്തുപറമ്പ് എന്നിവർ സംബന്ധിച്ചു. അശ്റഫ് മങ്കര സ്വാഗതവും കലന്തർ ശരീഫ് നന്ദിയും പറഞ്ഞു.
]]>ദുബൈ: രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ തലത്തിൽ സംഘടിപ്പിച്ച പതിനഞ്ചാം എഡിഷൻ ബുക്‌ടെസ്റ്റ് വിജയികളെ കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി പ്രഖ്യാപിച്ചു. ജനറൽ വിഭാഗത്തിൽ ശമീല ബക്കർ സിദ്ധീഖ് (സൗദി അറേബ്യ) ഒന്നാം സ്ഥാനത്തിനും, അബ്ദുൽ സത്താർ (സൗദി അറേബ്യ) രണ്ടാം സ്ഥാനത്തിനും അർഹരായി. ഇംഗ്ലീഷ് ഭാഷയിൽ വിദ്യാർഥികൾക്ക് പ്രത്യേകമായി നടത്തിയ ബുക്‌ടെസ്റ്റിൽ ജൂനിയർ വിഭാഗത്തിൽ നഫീസ ദിന (സൗദി അറേബ്യ) ഒന്നാം സ്ഥാനവും, റാഷിദ് അബ്ദുൽ സത്താർ (സൗദി അറേബ്യ) രണ്ടാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ ആയിഷ മൻസൂർ (സൗദി അറേബ്യ) ഒന്നാം സ്ഥാനവും, നൂറുൽ ഹുദാ സലീം (സൗദി അറേബ്യ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജനറൽ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം അൻപതിനായിരം രൂപ, ഇരുപത്തയ്യായിരം രൂപ അവാർഡ് തുകയും, സീനിയർ – ജൂനിയർ വിഭാഗത്തിലെ ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം പതിനായിരം രൂപ, അയ്യായിരം രൂപ സമ്മാനമായി നൽകും. വിജയികൾക്കുള്ള അവാർഡ് തുകയും അംഗീകാര പത്രവും മദീനയിൽ നടക്കുന്ന സൗദി വെസ്റ്റ് പ്രവാസി സാഹിത്യോത്സവ് വേദിയിൽ വെച്ച് കൈമാറും.
തിരുനബി (സ്വ) തങ്ങളുടെ ചരിത്രം പഠിക്കുന്നതിനും, വായന സംസ്കാരം വളർത്തുന്നതിനും ഗ്ലോബൽ അടിസ്ഥാനത്തിൽ നടന്നു വരുന്ന ആർ എസ് സി ബുക്‌ടെസ്റ്റിന്റെ പതിനഞ്ചാം എഡിഷനിൽ ഐ പി ബി പ്രസിദ്ധീകരിച്ച ഡോ. മുഹമ്മദ് ഫാറൂഖ് നഈമിയുടെ “മുഹമ്മദ് നബി (സ്വ)’ എന്ന പുസ്തകം അടിസ്ഥാത്തിൽ ജനറൽ വിഭാഗത്തിനും “ദി ഗൈഡ് ഈസ് ബോൺ’ എന്ന ഇംഗ്ലീഷ് പുസ്തകം അടിസ്ഥാനത്തിൽ ജൂനിയർ, സീനിയർ വിഭാഗത്തിനുമാണ് ബുക്‌ടെസ്റ്റ് നടന്നത്. പതിനഞ്ചാം എഡിഷനിൽ ഗൾഫ് രാജ്യങ്ങൾ, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, യൂറോപ്പ്, ഇന്ത്യ ഒഴികെയുള്ള മറ്റു ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്തു. ഓൺലൈൻ രജിസ്ട്രേഷൻ വഴി ബുക്ക് വിതരണം ചെയ്താണ് പരീക്ഷാർത്ഥികളെ തയ്യാറാക്കിയത്. പ്രിലിമിനറി പരീക്ഷ എഴുതി യോഗ്യത നേടിയവർക്കായിരുന്നു ഫൈനൽ പരീക്ഷ നടന്നത്. ഗ്ലോബൽ തലത്തിൽ 10282 പേർ ബുക്ടെസ്റ്റിൽ പങ്കെടുത്തു. പരീക്ഷ റിസൾട്ട് http://www.booktest.rsconline.org/സൈറ്റിൽ ലഭ്യമാണ്.
]]>ദോഹ : കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന ഖത്വർ പ്രവാസി സാഹിത്യോത്സവ് നവംബർ 10 വെള്ളിയാഴ്ച അൽ വകറ മെഷാഫിലെ പോഡാർ പേൾ സ്‌കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രവാസികളുടെ സർഗാത്മകതക്ക് മരുഭൂമിയിൽ നിറംപകരുന്ന സാഹിത്യോത്സവുകളുടെ പതിമൂന്നാമത് എഡിഷനാണ് വെള്ളിയാഴ്ച നടക്കുന്നത്. യൂണിറ്റ്, സെക്ടർ, സെൻട്രൽ തലങ്ങളിൽ മത്സരിച്ചു വിജയിച്ച മുന്നൂറോളം പ്രതിഭകളാണ് സാഹിത്യോത്സവിൽ മത്സരിക്കുക. കൂടാതെ, ഖത്തറിലെ പ്രമുഖ സ്‌കൂളുകളിലെ വിദ്യാർഥികൾ മാറ്റുരക്കുന്ന ക്യാമ്പസ് സാഹിത്യോത്സവും പരിപാടിയുടെ ഭാഗമായി നടക്കും.
30 വർഷമായി ഗൾഫിൽ പ്രവർത്തിക്കുന്ന രിസാല സ്റ്റഡി സർക്കിളിന് ( RSC ) കീഴിലുള്ള കലാലയം സാംസ്‌കാരിക വേദിയാണ് സാഹിത്യോത്സവ് സംഘടിപ്പിക്കുന്നത്.രാവിലെ 8 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ മാപ്പിളപ്പാട്ട്, സൂഫീഗീതം, ഖവാലി, മാഗസിന്‍ ഡിസൈന്‍, പ്രസംഗം, കഥ, കവിത, ദഫ് തുടങ്ങിയ എൺപത് ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ഉച്ചക്ക് 1.30നു നടക്കുന്ന സാംസ്‌കാരിക സംഗമത്തിൽ ഖത്വറിലെ സാമൂഹ്യ സാംസ്‌കാരിക വൈജ്ഞാനിക കലാ രംഗത്തെ പ്രമുഖർ സംബന്ധിക്കും.
വൈകീട്ട് നാലു മണിക്ക് നടക്കുന്ന ‘ബഷീറിന്റെ ലോകം’ എന്ന ശീർഷകത്തിൽ നടക്കുന്ന പുസ്തക ചർച്ചയിൽ വിവിധ സാംസ്‌കാരിക കലാ രംഗത്തെ പ്രമുഖർ സംബന്ധിക്കും.
സാഹിത്യോത്സവ് വേദിയിലേക്ക് ദോഹയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹനസൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. പ്രേക്ഷകർക്ക് പങ്കെടുക്കാവുന്ന തത്സമയ മത്സര പരിപാടികളും സംഘാടകർ ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം 7.30 ന് നടക്കുന്ന സമാപന സംഗമത്തിൽ ഖത്വർ ഐ സി എഫ് സാരഥികളും ബിസിനസ് രംഗത്തെ പ്രമുഖരും വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്യും.
കാലിക്കറ്റ് നോട്ടുബുക്ക് റെസ്റ്റോറന്റിൽ നടന്ന പത്ര സമ്മേളനത്തിൽ സാഹിത്യോത്സവ് സ്വാഗതസംഘം ചെയർമാൻ അബ്ദുൽ അസീസ് സഖാഫി പാലോളി, മീഡിയ വിഭാഗം കൺവീനർ നൗഷാദ് അതിരുമട, ആർ എസ് സി നാഷനൽ എക്സിക്യൂട്ടീവ് സെക്രട്ടറി നംഷാദ് പനമ്പാട്, മീഡിയ സെക്രട്ടറി താജുദ്ധീൻ പുറത്തീൽ, റനീബ് ചാവക്കാട്, എക്സിക്യൂട്ടീവ് ബോർഡ് മെമ്പർ ഉബൈദ്, തുടങ്ങിയവർ പങ്കെടുത്തു.
]]>ഉമ്മുൽ ഖുവൈൻ : ദേശ സങ്കുചിതത്തിനപ്പുറം
മാനവ സ്നേഹം പ്രഘോഷണം ചെയ്യുന്ന ഗ്രന്ഥങ്ങൾ ഉയർന്നു വരണമെന്ന് കലാലയം പുസ്തക ചർച്ച അഭിപ്രായപ്പെട്ടു.
തത്വചിന്തകനും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ഡോ: പികെ. പോക്കർ ഉത്ഘാടനം ചെയ്തു.
‘കോലായ’ സാംസ്കാരിക സംസർഗ്ഗത്തിൽ വെള്ളിയോടൻ രചിച്ച “പരാജിതരുടെ വിശുദ്ധ ഗ്രന്ഥം” എന്ന നോവലാണ് ചർച്ച ചെയ്തത്.
ചരിത്രത്തെ ഫിക്ഷനുമായി സമന്വയിപ്പിച്ചതാണ് ഈ നോവലിന്റെ പ്രത്യേകതയെന്നും , ഇത് വർത്തമാന കാല രാഷ്ട്രീയത്തെയും നിലവിലെ ലോകാവസ്ഥയെയും സംബോധന ചെയ്യുന്നുവെന്നും കോലായ പുസ്തക ചർച്ച വിലയിരുത്തി. ചടങ്ങിൽ സാലിഹ് മാളിയേക്കൽ മോഡറേറ്റർ ആയിരുന്നു . സി പി അനിൽ കുമാർ , മുസ്തഫ പെരുമ്പറമ്പത്ത് , ഹമീദ് ചങ്ങരംകുളം , കബീർ രിഫാഈ , ശാഹിദ്, സഹർ അഹ്മദ്, മുനീർ വാളന്നൂർ തുടങ്ങിയവർ സംസാരിച്ചു . വെള്ളിയോടൻ സദസ്സുമായി സംവദിച്ചു.
നിസാർ പുത്തൻപള്ളി സ്വാഗതവും ആഷിഖ് നെടുമ്പുര നന്ദിയും പറഞ്ഞു.
തുടർന്ന് കവിയരങ്ങ് അരങ്ങേറി