മദീന സാഹിത്യോത്സവിന് പ്രൗഢ സമാപനം

മദീന: കലാലയം സാംസ്കാരിക വേദിയുടെ പത്താമത് എഡിഷൻ മദീന സാഹിത്യോത്സവിന് പ്രൗഢ സമാപനം.

ധാർമികതയിൽ നിന്നും അടർന്നു പോയ കലാ സാഹിത്യത്തെ സാമൂഹ്യ പുനരുദ്ധാരണത്തിനായി ചേർത്തുവെക്കുന്നതായിരുന്നു മദീന സെൻട്രൽ സാഹിത്യോത്സവ്.
പിഞ്ചു കുട്ടികൾ മുതൽ വീട്ടമ്മമാർക്ക് വരെ പ്രാതിനിധ്യമുണ്ടായിരുന്ന സാഹിത്യോത്സവിൽ പതിനൊന്ന് വിഭാഗങ്ങളിലായി എൺപത്തിയഞ്ച് മത്സരയിനങ്ങൾ അരങ്ങേറി. യഥാക്രമം ഹിജ്റ, ഹാർഷർക്കിയ്യ, ഉഹ്ദ് സെക്ടറുകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

പ്രവാസ ലോകത്തെ സാംസ്കാരിക വളർച്ചയിൽ തുല്യതയില്ലാത്ത പങ്കാളിത്തമാണ് രിസാല സ്റ്റഡി സർക്കിൾ നേതൃത്വം നൽകുന്ന കലാലയം സാംസ്കാരിക വേദി വഹിക്കുന്നതെന്ന് സാംസ്കാരിക സമ്മേളനം അഭിപ്രായപ്പെട്ടു.

മുഹമ്മദ് ശക്കീർ അമാനി, അബ്ദുൽ കരീം സഖാഫി,അബ്ബാസ് സഖാഫി കൂട്ടായി, ത്വൽഹത് കൊളപ്പുറം, യൂസഫ് സഅദി, ഷക്കീർ പെരുംഗൈ,അൻസാർ ബഡ്ജറ്റ്,
അബ്ദുറഹ്മാൻ കുറ്റിപ്പുറം, അബൂബക്കർ മുക്കം,മജീദ് അശ്റഫി കൂട്ടായി തുടങ്ങിയവർ സംസാരിച്ചു.