യു എ ഇ ദേശീയ സാഹിത്യോത്സവ് ; നാളെ അജ്മാന്‍ വുഡ് ലേം പാര്‍ക്ക് സ്‌കൂളില്‍

 

അജ്മാന്‍: കലാലയം സാംസ്‌കാരിക വേദി യു എ ഇ നാഷനല്‍ സാഹിത്യോത്സവ് പത്താമത് എഡിഷന്‍ നാളെ  (വെള്ളി)  രാവിലെ 8 മണിക്ക് അജ്മാന്‍ വുഡ്ലെം പാര്‍ക്ക് സ്‌കൂളില്‍ നടക്കും.

അബുദാബി സിറ്റി, അബുദാബി ഈസ്റ്റ്, അല്‍ഐന്‍, ദുബൈ, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളില്‍ നിന്ന് 738 പ്രതിഭകള്‍ മാറ്റുരക്കും. മാപ്പിളപ്പാട്ട്, മദ്ഹ്ഗാനം, ദഫ്മുട്ട്, കൊളാഷ്, മാഗസിന്‍ നിര്‍മാണം, കഥ, കവിത, ഖവാലി തുടങ്ങിയ 54 മത്സര ഇനങ്ങള്‍ 4 വിഭാഗങ്ങളിലായി 8 വേദികളില്‍ നടക്കും

സാംസ്‌കാരികോത്സവം, കവിയരങ്ങ്,  ബുക്ഫെയര്‍, സ്റ്റുഡന്‍സ് കളറിംഗ് മത്സരം, ലൈവ് ക്വിസ് മത്സരങ്ങള്‍, കേരളത്തിലെ വിധ്യാഭ്യാസ സ്ഥാപനങ്ങലിലെ കോഴ്‌സുകള്‍ പരിചയപ്പെടുത്തുന്ന എജ്യുഫെസ്റ്റ് , സഹത്യോത്സവിന് എത്തുന്നവര്‍ക്ക് പ്രോഗ്രാം വീക്ഷിക്കുവാനും, മത്സര ഫലങ്ങള്‍ അറിയുവാനും ഡിജിറ്റല്‍ സംവിധാനങ്ങള്‍, അജമാനിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് അജ്മാന്‍ ആര്‍ ടി എ യുടെ സ്‌പെഷ്യല്‍ ബസ് സര്‍വീസുകള്‍ തുടങ്ങിയവ സംഘാടക സമിതിയുടെ നേത്രുത്വത്തില്‍ ഒരുക്കിയിട്ടുണ്ട്  സാഹിത്യ രചനക്കുള്ള അവാര്‍ഡ് നേടിയ പ്രതിഭകള്‍ക്കും , ആര്‍ എസ് സി ബുക്ക് ടെസ്റ്റ് വിജയികള്‍ക്കുള്ള ഉപഹാരവും   നല്‍കും

ഉച്ചക്ക് രണ്ടു മണിക്ക് ജനാധിപത്യവും, മാധ്യമങ്ങളും എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഹിഷാം അബ്ദുല്‍ സലാം , അലി അക്ബര്‍ , തുടങ്ങിയ മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കും

വൈകീട്ട് 6 മണിക്ക് നടക്കുന്ന സംസ്‌കാരിക സമ്മേളനത്തില്‍  മത-സാമൂഹിക, സാംസ്‌കാരിക , മാധ്യമ  രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

Posted Under

Leave a Reply