വൈജ്ഞാനിക ദിശ നല്‍കിയ സാഹിത്യോത്സവ് എജ്യൂ എക്‌സ്‌പോ ശ്രദ്ധേയം .

അജ്മാന്‍ : ആര്‍ എസ് സി കലാലയം യു എ ഇ ദേശീയ സാഹിത്യോത്സവിനോടനുബന്ധിച്ച് അജ്മാന്‍ വുഡ് ലേം പാര്‍ക്ക് സ്‌കൂളില്‍ സാഹിത്യോത്സവ് എജ്യൂ എക്‌സ്‌പോ സംഘടിപ്പിച്ചു

സാഹിത്യോത്സവ് നഗരിയെ വൈജ്ഞാനിക സമ്പന്നമാക്കുന്നതിന് കേരളത്തിലെ 20 ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പവലിയനുകളാണ് സാഹിത്യോത്സവ് എജ്യൂ എക്‌സ്‌പോയില്‍ ഒരുക്കിയിരുന്നത്.

പ്രവാസ വിദ്യാഭ്യാസത്തിനു ശേഷം ഉന്നതപഠനത്തിന് മക്കള്‍ കേരളത്തിലേക്ക് പോകുമ്പോഴും , നാട്ടിലെ സ്ഥിരതാമസക്കാരായ മക്കളുടെ തുടര്‍പഠനത്തിനും രക്ഷിതാകളുടെ ചുരുങ്ങിയ അവധി സമയത്ത് കോഴ്‌സുകളെയും സ്ഥാപനങ്ങളെയും കുറിച്ച് പഠിക്കുവാനോ , അറിയുവാനോ സമയം ലഭിക്കാതെ വരുന്ന സാഹചര്യത്തിലാണ് പ്രവാസി രക്ഷിതാകള്‍ക്കും , വിദ്യാര്‍ഥികള്‍ക്കും പ്രയോജനകരമായ രീതിയില്‍ യു എ ഇ യില്‍ സാഹിത്യോത്സവ് എജ്യൂ എക്‌സ്‌പോ സംഘടിപ്പിച്ചത് ,

 

 

 

 

 

പ്രവാസികളുടെ ഏറെക്കാലത്തെ കാത്തിരിപ്പും അന്യേഷണവുമാണ് നാഷനല്‍ സാഹിത്യോത്സവ് നഗരിയില്‍ ഒരുക്കിയ എജ്യൂ എക്‌സ്‌പോ യിലൂടെ സാധ്യമായിരിക്കുന്നത്. കേരളത്തിലെ അറിയപെട്ട സ്ഥാപനങ്ങളെ പരിജയപ്പെടുന്നതിനും , ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും ലഭ്യമായ ഇസ്ലാമിക്, പ്രൊഫഷണല്‍, ഡിപ്ലോമ, കോഴ്സുകള്‍ അടുത്തറിയുന്നതിനും,ഹോസ്റ്റല്‍ ഫെസിലിറ്റി, സിലബസ്, ഫീസ് ഘടന തുടങ്ങിയ വിവരങ്ങളെല്ലാം അറിയുന്നതിനും എജ്യൂ എക്‌സ്‌പോകൊണ്ട് സാധ്യമായി . സ്ഥാപനങ്ങളുടെ ക്ലാസ് റൂമുകളും, ക്യാംമ്പസ് ചുറ്റുപാടുകളും പരിജയപ്പെടുത്തുന്ന വീഡിയോ ഡോക്യുമെന്റ്റികളും പവലിയനുകളില്‍ പ്രദര്‍ഷിപ്പിച്ചിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്കും ജോലി അന്വേഷകര്‍ക്കും വ്യക്തിഗതകരിയര്‍ കൗണ്‍സിലിങ്ങ്, ജോബ് ടിപ്‌സ്, ഇന്റര്‍വ്യൂ ടിപ്‌സ് തുടങ്ങിയവ വിശദീകരിച്ചുകൊണ്ട് യു എ ഈ വിസ്ഡം ഹെല്‍പ്പ് ഡെസ്‌ക് സ്റ്റാളും എജ്യൂ എക്‌സ്‌പോയില്‍ ഒരുക്കിയിരുന്നു. വിസ്ഡം സിവില്‍സര്‍വീസ് അക്കാഡമി, വിസ്ഡം സ്‌കോളര്‍ഷിപ്പ്, ഇന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക ഹോസ്റ്റല്‍ നെറ്റ് വര്‍ക്കായ വിസ്ഡം ഹോംസ്, വിസ്ഡം ഹബ്ബ് തുടങ്ങിയവകളുടെ വിവരങ്ങളും ലഭ്യമായിരുന്നു

 

 

 

 

 

സാഹിത്യോത്സവ് നഗരിയില്‍ ആദ്യമായാണ് എജ്യൂ എക്‌സ്‌പോ ഒരുക്കുന്നത് , പ്രവാസി രക്ഷിതാക്കളുടെയും , വിദ്യാര്‍ത്ഥികളുടെയും താല്‍പര്യം പരിഗണിച്ച് തുടര്‍ സാഹിത്യോത്സവ് നഗരികളില്‍ കൂടുതല്‍ വിപുലമായ സൗകര്യത്തോടെ സാഹിത്യോത്സവ് എജ്യൂ എക്‌സ്‌പോ ഒരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു

Posted Under

Leave a Reply