ഭരണഘടന ഭേദഗതികള്‍; അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം – സ്റ്റുഡന്റസ് സര്‍ക്കിള്‍

ജിദ്ദ : 70ാം റിപ്പബ്ലിക്ക് ദിനാഘോഷ ഭാഗമായി ആര്‍ എസ് സി ജിദ്ദ സ്റ്റുഡന്റസ് സര്‍ക്കിളിന് കീഴില്‍ ജിദ്ദയില്‍ വിവിധ ഭാഗങ്ങളില്‍ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഭരണഘടന വായന നടന്നു. ഭരണഘടന പൗരന്മാര്‍ക്ക് നല്‍കിപ്പോരുന്ന അവകാശങ്ങള്‍ സംരക്ഷിക്കാനാണ് ഭരണകൂടങ്ങള്‍ നിലനില്‍ക്കേണ്ടത്. അവകാശങ്ങള്‍ ഹനിക്കുന്നതും അടിസ്ഥാന മൂല്യങ്ങള്‍ നഷ്ടപെടുത്തുന്നതുമായ പുതിയ ബില്ലുകള്‍ ന്യുനപക്ഷ സമൂഹത്തെ ആശങ്കപ്പെടുത്തുന്നതാണ്. ഭരണഘടന ഭേദഗതികള്‍ പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങളെ പോലും ചോദ്യം ചെയ്യുന്നുവെന്ന് സ്റ്റുഡന്റസ് സര്‍ക്കിള്‍ അഭിപ്രായപ്പെട്ടു. വളര്‍ന്നു വരുന്ന തലമുറകള്‍ക്ക് ഭരണഘടന അനുവദിച്ചു തരുന്ന അവകാശങ്ങെളെ കുറിച്ച് ബോധവാന്മാരാക്കാന്‍ വേണ്ടി കുട്ടികളുടെ ഭരണഘടന വായന സ്റ്റുഡന്റസ് സര്‍ക്കിള്‍ അംഗങ്ങള്‍ നടത്തി.
ഇമാം റാസി മദ്രസയില്‍ നടന്ന ചടങ്ങ് ഐ.സി.എഫ് സൗദി സെക്രട്ടറി ബഷീര്‍ എറണാകുളം ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്റസ് സര്‍ക്കിള്‍ പെര്‍ഫെക്ടോ മാസിന്‍ അധ്യക്ഷനായ പരിപാടിയില്‍ സവാദ് മുഖ്യ പ്രഭാഷണം നടത്തി. സ്റ്റുഡന്റസ് സര്‍ക്കിള്‍ അംഗം അബ്ഷീര്‍ ഭരണഘടന വായന നടത്തി, ആര്‍.എസ്.സി സൗദി വെസ്റ്റ് ഓര്‍ഗനൈസിങ് കണ്‍വീനര്‍ നൗഫല്‍ എറണാകുളം, സ്റ്റുഡന്റസ് ഡീന്‍ ഹമീദ് മുസ്ല്യാര്‍, ഐ.സി.എഫ് ജിദ്ദ പ്രസിഡണ്ട് അബ്ദുറഹ്മാന്‍ മളാഹിരി, ഐ.സി.എഫ് ജിദ്ദ അംഗം മുസ്തഫ സഅദി എന്നിവര്‍ ആശംസ അര്‍പ്പിച്ചു. സമസ്ത കേരള ജംഇയത്തുല്‍ ഉലമ മുശാവറ അംഗം അബു ഹനീഫല്‍ ഫൈസി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപദേശം നല്‍കി, മുജീബ് നഹ, ജലീല്‍ മലയമ്മ എന്നിവര്‍ സംബന്ധിച്ചു.
മഹദ് അല്‍ ഉലൂം മദ്രസയില്‍ നടന്ന പരിപാടി എം.ഐ.എസ് സ്‌കൂള്‍ മാനേജര്‍ യഹിയ അലി നൂറാനി ഉദ്ഘാടനം ചെയ്തു, സ്റ്റുഡന്റസ് സര്‍ക്കിള്‍ സ്‌പോര്‍ട്‌സ് ഹെറാള്‍ഡ് നസ്വിഫ് അധ്യക്ഷനായി, സ്റ്റുഡന്റസ് സര്‍ക്കിള്‍ അംഗം സവാദ് മുഖ്യ പ്രഭാഷണം നടത്തി, സ്റ്റുഡന്റസ് സര്‍ക്കിള്‍ കള്‍ച്ചറല്‍ ഹെറാള്‍ഡ് അബ്ഷീര്‍ ഭരണഘടന കുട്ടികള്‍ക്ക് മുന്നില്‍ വായിച്ചു. ഐ.സി.എഫ് ജിദ്ദ ദഅവ പ്രസിഡണ്ട് ഹസ്സന്‍ സഖാഫി, അഷ്റഫ് മാസ്റ്റര്‍ പൂനൂര്‍, മന്‍സൂര്‍ മാസ്റ്റര്‍, ഷൗക്കത് മാസ്റ്റര്‍, ഹുസ്സൈന്‍ മാസ്റ്റര്‍, സഹല്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply