ജിദ്ദ: കാലാനുസൃത അവശ്യ വാക്കുകളെ കൊണ്ട് മലയാള ഭാഷ സമ്പന്നമാക്കണം. നവ മാധ്യമങ്ങളുടെയും പുതിയ സാങ്കേതിക വിദ്യകളുടെയും കാലത്ത് മലയാള ഭാഷ പരിമിതികള്‍ക്കുള്ളില്‍ കറങ്ങുകയാണെന്നും ആധുനിക കാലത്തിനനുസരിച്ച് ഭാഷ മാറ്റങ്ങളെ ഉള്‍കൊണ്ടില്ലെങ്കില്‍ കാലക്രമേണ ഭാഷയുടെ തകര്‍ച്ചയിലേക്ക് നയിക്കുമെന്നും വിചാര സദസ്സ് അഭിപ്രായപ്പെട്ടു.
ടൈപ് റൈറ്റര്‍ പ്രചാരത്തിലെത്തിയ കാലത്ത് അതിനെ ഉള്‍കൊള്ളുവാന്‍ വേണ്ടി മലയാളത്തില്‍ ലിപി പരിഷ്‌കരണമുണ്ടായിരുന്നു. അതേ മാതൃകയില്‍ കമ്പ്യൂട്ടര്‍ യുഗത്തിലും യൂണികോഡ് സംവിധാനം നിലവില്‍ വരുത്തുന്നതിനും ആധുനിക അവശ്യ മലയാള വാക്കുകള്‍ കണ്ടെത്തി പ്രചരിപ്പിക്കുന്നതിനും സര്‍ക്കാര്‍ തയ്യാറാവണം,
ശ്രേഷ്ട ഭാഷാ പദവി ലഭിക്കുന്നത് മുലം ഭാഷയെ പരിപോഷിപ്പിക്കാന്‍ ലഭിക്കുന്ന സാമ്പത്തിക സഹായം കാര്യക്ഷമമായി ഉപയോഗിച്ചിട്ടില്ല എന്നും വിചാര സദസ്സ് അഭിപ്രായപ്പെട്ടു.
കലാലയം സാംസ്കാരിക വേദി അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തില്‍ ഗ്രീന്‍ലാന്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ മലയാള ഭാഷയുടെ ചരിത്രവും വര്‍ത്തമാനവും ഭാവിയും ചര്‍ച്ച ചെയ്തു.
റഷീദ് വേങ്ങരയുടെ അദ്ധ്യക്ഷതയില്‍ ഗ്രീന്‍ ലാന്റ് ഓഡിറ്റോറിയത്തിലായിരുന്നു വിചാര സദസ്സ് സംഘടിപ്പിച്ചത്. റഷീദ് പന്തല്ലൂര്‍ വിചാര സദസ്സ് ഉദ്ഘാടനം ചെയ്തു.
അഷ്‌കര്‍ അലി ആല്‍പറമ്പ് കീനോട്ട് അവതരിപ്പിച്ചു. വിവിധ സെക്ടര്‍ ഘടകത്തില്‍ നിന്ന് എത്തിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.
സാദിഖ് ചാലിയാര്‍ ചര്‍ച്ച നിയന്ത്രിക്കുകയും മന്‍സൂര്‍ ചുണ്ടമ്പറ്റ ചര്‍ച്ച അവലോകനവും നടത്തി. ജലീല്‍ മലയമ്മ സ്വാഗതവും യഹ്‌യ അലി നന്ദിയും പറഞ്ഞു.