മനാമ: പ്രവാസി സമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങളെ മുന്‍നിര്‍ത്തിയുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ജനകീയമായി ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യവുമായി ‘കേരള നവോത്ഥാനം പ്രവാസികള്‍ പങ്ക് ചോദിക്കുന്നു’ എന്ന പ്രമേയത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി) ഗള്‍ഫില്‍ ആയിരം കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന അഭിപ്രായ സംഗമങ്ങള്‍ക്ക് ബഹ്‌റൈനില്‍ യൂനിറ്റ് കേന്ദ്രങ്ങളില്‍ തുടക്കമായി.
ആധുനിക കേരളത്തിന്റെ സമഗ്രപുരോഗതിയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച പ്രവാസികള്‍ക്ക് അവരുടേതായ ഇടം വകവെച്ചു നല്‍കുന്നതിന് സജീവമായ ഇടപെടലുകള്‍ ആവശ്യമാണെന്ന് സിത്രയില്‍ നടന്ന സംഗമം അഭിപ്രായപ്പെട്ടു. മുനീര്‍ സഖാഫി ചേകനൂരിന്റെ അദ്ധ്യക്ഷതയില്‍ നാഷനല്‍ ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് വി.പി.കെ. ഉദ്ഘാടനം ചെയ്തു. ഫൈസല്‍ ചെറുവണ്ണൂര്‍, അബ്ദുറഷീദ് സഖാഫി, ഹബീബ് ഹരിപ്പാട്, ആരിഫ് എളമരം, നഹാസ്, വാരിസ്, സലാഹുദ്ദീന്‍ അയ്യൂബി എന്നിവര്‍ നേതൃത്വം നല്‍കി.
ഖമീസ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന അഭിപ്രായ സംഗമം ഹംസ ഖാലിദ് സഖാഫിയുടെ അദ്ധ്യക്ഷതയില്‍ നാഷനല്‍ ചെയര്‍മാന്‍ അബ്ദുറഹീം സഖാഫി ഉദ്ഘാടനം ചെയ്തു. നവാസ് പാവണ്ടൂര്‍, അശ്‌റഫ് മങ്കര, ബഷീര്‍ മാസ്റ്റര്‍ ക്ലാരി, ഡോക്ടര്‍ നൗഫല്‍, ഷുക്കൂര്‍, ശമീര്‍, അഡ്വക്കറ്റ് ഷബീറലി എന്നിവര്‍ സംബന്ധിച്ചു.
മുഹറഖ് വിസ്ഡം സെന്ററില്‍ നടന്ന സംഗമത്തിന് നജ്മുദ്ദീന്‍ പഴമള്ളൂര്‍, ഷഹീന്‍ അഴിയൂര്‍, റഷീദ് തെന്നല, ജാഫര്‍ പട്ടാമ്പി, ഷബീര്‍ മുസ്‌ലിയാര്‍, മുഹമ്മദലി നേതൃത്വം നല്‍കി.
സല്‍മാബാദ് സുന്നി സെന്ററില്‍ ഖാലിദ് സഖാഫിയുടെ അദ്ധ്യക്ഷതയില്‍ ഐ.സി.എഫ് സെന്‍ട്രല്‍ സെക്രട്ടറി റഫീക്ക് മാസ്റ്റര്‍ നരിപ്പറ്റ ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ സലാം കോട്ടക്കല്‍, മന്‍സൂര്‍ ചെമ്പ്ര, ശുക്കൂര്‍ വലിയകത്ത് എന്നിവര്‍ സംബന്ധിച്ചു.