മനാമ: പ്രവാസി മലയാളികളിലെ പ്രൊഫഷനലുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.സി ടീം വിസ്ഡത്തിന്റെ മനാമ സെന്‍ട്രല്‍ ഘടകം സംഘടിപ്പിച്ച വിസ്ഡം ഈവ് ശ്രദ്ധേയമായി. ജിദാഫ് ആര്‍.എസ്.സി. കോണ്‍ഫ്രന്‍സ് ഹാളില്‍ വി.പി.കെ. അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. പ്രമുഖ ട്രൈനര്‍മാരായ എം.എ.റഷീദ്, നസീര്‍ പയ്യോളി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. വി.പി.കെ. മുഹമ്മദ്, ഫൈസല്‍ ചെറുവണ്ണൂര്‍, നജ്മുദ്ദീന്‍ പഴമള്ളൂര്‍, ഫൈസല്‍ കൊല്ലം, അശ്‌റഫ് മങ്കര സംബന്ധിച്ചു.
കരിയര്‍ ഗൈഡന്‍സ്, പ്രവാസി ലോകത്തെ മലയാളി ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച അവസരം ഒരുക്കിക്കൊടുക്കുക, ട്രൈനിംഗ് ക്ലാസുകള്‍ സംഘടിപ്പിക്കുക, നാട്ടിലെ ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് പഠന സ്‌കോളര്‍ഷിപ്പ് നല്‍കുക എന്നിവയാണ് ആര്‍.എസ്.സി. വിസ്ഡം ടീമിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ശുക്കൂര്‍ ഖമീസ് സ്വാഗതവും അഡ്വക്കറ്റ് ശബീറലി നന്ദിയും പറഞ്ഞു.