പ്രവാസി പുരധിവാസ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കണം: ആര്‍ എസ് സി

മനാമ: ഗള്‍ഫ് സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങള്‍ കാരണം സ്വദേശത്തേക്ക് മടങ്ങുന്ന പ്രവാസികളുടെ പുനരധിവാസത്തിന് പദ്ധതികള്‍ ആവിഷ്‌കരിച്ച് കാര്യക്ഷമമായി നടപ്പില്‍ വരുത്തണമെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) സൗത്ത് റിഫ യൂനിറ്റ് അഭിപ്രായ സംഗമം ആവശ്യപ്പെട്ടു.
ജീവിതത്തിന്റെ വസന്തകാലം മുഴുവന്‍ വിദേശങ്ങളില്‍ വിയര്‍പ്പൊഴുക്കി കുടുംബത്തോടൊപ്പം നാടിനെയും സമൃദ്ധമാക്കിയ പ്രവാസികളോട് പുലര്‍ത്തുന്ന നിഷേധാത്മക നിലപാട് മാറ്റണമെന്നും സംഗമം അഭിപ്രായപ്പെട്ടു.
കേരള നവോത്ഥാനം പ്രവാസികള്‍ പങ്ക് ചോദിക്കുന്നു’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച അഭിപ്രായ സംഗമം നാഷനല്‍ കലാലയം കണ്‍വീനര്‍ ഫൈസല്‍ ചെറുവണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. അശ്‌റഫ് മങ്കര, ആരിഫ് എളമരം, ഹബീബ് ഹരിപ്പാട്, ഷംസു, ഇബ്രാഹീം, നാസില്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply