നവോത്ഥാന കേരളത്തിന് പ്രവാസികളുടെ പങ്ക് നിസ്തുലം

ജിസാന്‍ : ‘കേരള നവോത്ഥാനം പ്രവാസികള്‍ പങ്കു ചോദിക്കുന്നു’ എന്ന ആശയത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ഗള്‍ഫില്‍ ആയിരം കേന്ദ്രങ്ങളില്‍ നടത്തി വരുന്ന ക്യാമ്പയിന്റെ ഭാഗമായി ജിസാന്‍ ബേയ്ഷില്‍ നടന്ന അഭിപ്രായ സംഗമം ശ്രദ്ധേയമായി. പ്രവാസികളുടെ ന്യായമായ ആവശ്യത്തെ മുന്‍നിര്‍ത്തിയുള്ള അഭിപ്രായങ്ങള്‍ ജനകീയമായി ശക്തിപ്പെടുത്തുകയും അതിലൂടെ ആശയങ്ങള്‍ വികസിപ്പിക്കാനും ഉയര്‍ത്തിക്കാണിക്കാനുമുള്ള വേദിയായി സംഗമം മാറി. പ്രവാസികളെ സാമ്പത്തിക സ്രോതസായി മാത്രം കാണാതെ കേരള നവോഥാനത്തില്‍ പ്രവാസികള്‍ എങ്ങനെ പങ്കുകൊണ്ടു എന്നത് സംഗമത്തില്‍ ചര്‍ച്ച ചെയ്തു.
എങ്ങുമെത്താതെ പോകുന്ന പ്രവാസിവോട്ടും പ്രവാസികളുടെ പുനരധിവാസവും പ്രവാസി സംഘടനകളുടെ ഒറ്റക്കെട്ടായ ശ്രമത്തിലൂടെ നേടിയെടുക്കാനുള്ള ആഹ്വാനവുമായാണ് സംഗമം സമാപിച്ചത്. വ്യത്യസ്ത രാഷ്ട്രീയ സാംസ്‌കാരിക പ്രതിനിധികള്‍ പങ്കെടുത്ത സംഗമം അഫ്സല്‍ സഖാഫിയുടെ അധ്യക്ഷതയില്‍ ആര്‍ എസ് സി സൗദി വെസ്റ്റ് നാഷണല്‍ പ്രതിനിധി നൂറുദ്ധീന്‍ കുറ്റ്യാടി ഉദ്ഘാടനം ചെയ്തു. അനസ് ജൗഹരി പ്രമേയ പ്രഭാഷണം നടത്തി ജമാല്‍ കമ്പില്‍ (കെ.എം.സി.സി) ദിലീപ് കളരിക്കമണ്ണില്‍ (ഒ.ഐസി.സി), അബ്ദുറഹ്മാന്‍ (കെ.എം.സി.സി), റഫീഖ് വള്ളുവമ്പ്രം (ജല), അബ്ദുല്‍ മജീദ് ചേറൂര്‍ (ഒ.ഐ.സി.സി), അഷ്‌റഫ് കുഞ്ഞുട്ടി ( ഐ സി എഫ്) എന്നിവര്‍ പങ്കെടുത്തു. നൗഫല്‍ മമ്പാട് സ്വാഗതവും സിദ്ധീഖ് നന്ദിയും പറഞ്ഞു.

Leave a Reply