മനാമ: ക്ഷോഭിക്കുന്ന അക്ഷരങ്ങൾ സാക്ഷി എന്ന ശീർഷകത്തിൽ ആരംഭിച്ച പ്രവാസി രിസാല പ്രചരണ കാമ്പയിനിന്റെ ഭാഗമായി രിസാല സ്റ്റഡി സർക്കിൾ ബഹ്റൈൻ നാഷനൽ കമ്മിറ്റി ഏർപ്പെടുത്തിയ മധുരലയം അവാർഡ് സനദ് സെക്ടറിലെ സിത്ര യൂനിറ്റ് കരസ്ഥമാക്കി. ഏപ്രിൽ 1 ന് ആരംഭിച്ച കാമ്പയിനിൽ ചുരുങ്ങിയ ദിനങ്ങൾ മാത്രമെടുത്താണ് സിത്ര യൂനിറ്റ് മികച്ച നേട്ടം കൈവരിച്ചത്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ ഉപാദ്ധ്യക്ഷൻ സിറാജുൽ ഉലമ ഹൈദ്രോസ് ഉസ്താദ് അവാർഡ് വിതരണം നിർവ്വഹിച്ചു. ഐ സി എഫ് നാഷനൽ പ്രസിഡണ്ട് കെ.സി സൈനുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് മുസ്ല്യാർ, മജീദ് ഫൈസി , ഫൈസൽ.ചെറുവണ്ണൂർ, അശ്റഫ് മങ്കര, ഫൈസൽ കൊല്ലം, ശിഹാബ് പരപ്പ, മുനീർ സഖാഫി എടപ്പാൾ, ജാഫർ ശരീഫ്, വാരിസ് സിത്ര എന്നിവർ സംബന്ധിച്ചു.