മക്ക: വിശുദ്ധ ഭൂമിയിലെത്തിയ തീർത്ഥാടകർക്ക് സേവനങ്ങളുമായി ആർ എസ് സി വളണ്ടീയർമാർ സജീവമായി. ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന വെള്ളിയാഴ്ച ദിവസങ്ങളിൽ രാവിലെ മുതൽ ബസ് സ്റ്റേഷനലുകളിലും ഹറം പരിസരത്ത് അജ്‌യാദ്, ജർവാൽ, മർവ, മഹബാസ് ജിന്ന്, അസീസിയ്യ എന്നീ ഭാഗങ്ങളിലും വളണ്ടീയർമാർ സേവനം ചെയ്തു വരുന്നു . കനത്ത ചൂട് കാരണം പ്രയാസപ്പെടുന്ന തീർത്ഥാടകർക്ക് കുട, പാദരക്ഷ എന്നിവ നൽകിയും ദാഹ ശമനത്തിന് ദാഹജലം നൽകിയുമാണ് സേവന രംഗത്തുള്ളത്. വഴി തെറ്റിയ ഹാജിമാർക്ക് വഴി കാട്ടിയായും വളണ്ടീയർമാർ കർമ്മരംഗത്തുണ്ട് വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ പ്രത്യേക ഷിഫ്റ്റുകളിലായിട്ടാണ് സേവനം ക്രമീകരിക്കുന്നത്. ചീഫ് കോഡിനേറ്റർ ഉസ്മാൻ കുറുകത്താണി, ഹനീഫ് അമാനി കുമ്പനോർ തുടങ്ങിയവരുടെ മേൽനോട്ടത്തിൽ അഞ്ചു ക്യാപ്റ്റന്മാരെ കൂടാതെ നസീർ കൊടുവള്ളി, അബ്ദുറഹ്മാൻ നവാരിയ, അഷ്‌റഫ് കോട്ടക്കൽ, അലി കൊടുങ്ങല്ലൂർ, അലി കുറുകത്താണി, സലാം ഇരുമ്പുഴി, മുഈനുദ്ധീൻ മലപ്പുറം, നാസർ തച്ചോമ്പയിൽ, മുഹമ്മദ് ഓമാനൂർ, സൈതലവി ഇരുമ്പുഴി, ഹാഷിം തങ്ങൾ എന്നിവർ സേവനപ്രവർത്തങ്ങൾക്ക് നേത്രത്വം നൽകി.