ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍ ട്രെയിനിംഗ് ഒന്നാം ഘട്ടം സമാപിച്ചു

റിയാദ്: ഹജ്ജിനെത്തുന്ന വിശ്വാസികള്‍ക്ക് സേവനം ചെയ്യുന്നതിനായി ആര്‍ എസ് സി വളണ്ടിയര്‍മാര്‍ക്ക് റിയാദ് ഘടകം സംഘടിപ്പിച്ച ഒന്നാം ഘട്ടം ട്രൈനിംഗിന്റെ ഉദ്ഘാടനം ബഷീര്‍ മിസ്ബാഹിയുടെ അധ്യക്ഷതയില്‍ ഉമര്‍ പന്നിയൂര്‍ നിര്‍വഹിച്ചു. സന്നദ്ധ സേവനത്തിന്റെ മഹത്വവും അത് മനുഷ്യനില്‍ രൂപപ്പെടേണ്ടതിന്റെ ആവശ്യകതയും വിശദീകരിച്ച് മുഹമ്മദ്കുട്ടി സഖാഫി ഒളമതില്‍ വിഷയാവതരണം നടത്തി. സമൂഹം തേടുന്ന ഒന്നാണ് സേവനമെന്നും പരിധിയില്ലാതെ മനുഷ്യര്‍ക്കിടയില്‍ അവരുടെ ആവിശ്യങ്ങള്‍ക്കനുസൃതമായി സേവനം ചെയ്യേണ്ടതുണ്ടെന്നും ഒളമതില്‍ പറഞ്ഞു.
ബത്ത അല്‍ ഖലീജ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ ജമാല്‍ സഖാഫി, ഷാജല്‍ മടവൂര്‍, ലത്വീഫ് തിരുവമ്പാടി, ഉമറലി കോട്ടക്കല്‍, നൗഫല്‍ പട്ടാമ്പി എന്നിവര്‍ സംസാരിച്ചു. റഫീഖ് പള്ളിക്കല്‍ ബസാര്‍ സ്വാഗതവും റോഷിഖ് കൊടുവള്ളി നന്ദിയും പറഞ്ഞു.

Leave a Reply