മക്ക: ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍ കോറിന്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അസീസിയ്യയിലെ കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയിലെ ബ്ലഡ് ബാങ്ക് ഡിപ്പാര്‍ട്ട്‌മെന്റുമായി സഹകരിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. നേരത്തെ ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്ത പ്രവര്‍ത്തകരാണ് ക്യാമ്പില്‍ പങ്കെടുത്തത് . ചീഫ് കോഡിനേറ്റര്‍ ഉസ്മാന്‍ കുറുകത്താണി
ക്യാമ്പ് ഉല്‍ഘാടനം ചെയ്തു.
കഴിഞ്ഞ വര്‍ഷങ്ങളിലും ആര്‍ എസ് സി ഇത്തരത്തിലുള്ള രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. രക്തദാനത്തിന്റെ പ്രാധാന്യം പൊതു സമൂഹത്തെ ബോധ്യപെടുത്തുന്നതോടൊപ്പം രക്തദാനത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കുക എന്നതും ആര്‍ എസ് സി ഇതിലൂടെ ലക്ഷ്യം വെക്കുന്നു. അടിയന്തിര സാഹചര്യത്തില്‍ രക്തം നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച അന്‍പതു പ്രവര്‍ത്തകരെ അധികൃതര്‍ അനുമോദിച്ചു. രക്തദാനം നടത്തിയവര്‍ക്ക് മെഡിക്കല്‍ സിറ്റി അധികൃതര്‍ അനുമോദന പത്രം നല്‍കുകയും ചെയ്തു. ബ്ലഡ് ബാങ്ക് പ്രതിനിധി ജംഷാദ് പി.കെ താമരശ്ശേരി, സിറാജ് വില്യാപ്പള്ളി, ത്വയ്യിബ് അബ്ദുസ്സലാം, അഷ്റഫ് കൊളപ്പുറം, ജഹ്ഫര്‍ തോറായി, സല്‍മാന്‍ വെങ്ങളം, നൗഫല്‍ അരീക്കോട്, ഖയ്യൂം ഖാദിസിയ്യ, ഉമര്‍ ഹാജി അവാലി, ഇസ്ഹാഖ്, എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.