അജ്മാൻ:രിസാല സ്റ്റഡി സർക്കിൾ നാഷനൽ കൗൺസിൽ സമാപിച്ചു .യൂനിറ്റ്,സെക്ടർ,സെൻട്രൽ കൗൺസിലുകൾക്ക് ശേഷമാണ് അജ്മാൻ ഉമ്മുൽ മുഅമിനീൻ ഓഡിറ്റോറിയത്തിൽ നാഷനൽ കൗൺസിൽ സംഘടിപ്പിക്കപ്പെട്ടത്.സകരിയ്യ ശാമിൽ ഇർഫാനി അധ്യക്ഷതയിൽ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി ഉത്ഘാടനം ചെയ്തു.പ്രവർത്തന സൗകര്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുകയും രാജ്യനന്മക്കായി പ്രയത്നിക്കുകയും ചെയ്യണമെന്ന് അദ്ധേഹം ഓർമപ്പെടുത്തി.ഗൾഫ് കൗൺസിൽ സ്റ്റുഡന്റ്സ് കൺവീനർ നൗഫൽ ചിറയിൽ (സൗദി അറേബ്യ) കൗൺസിൽ നടപടികൾ നിയന്ത്രിച്ചു.ഗൾഫ് കൗൺസിൽ ചെയർമാൻ അബൂബക്കർ അസ്‌ഹരി പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചു.
ഭാരവാഹികൾ : ചെയർമാൻ:അബ്ദുൽ ഹമീദ് സഖാഫി ,
ജനറൽ കൺവീനർ: മുസ്തഫ കൂടല്ലൂർ , നൗഫൽ കൊളത്തൂർ(സംഘടന),അബ്‌ദുസ്സമദ് സഖാഫി(ഫിനാൻസ് )
ബദറുദ്ധീൻ സഖാഫി(ട്രൈനിംഗ്),സുഹൈൽ കമ്പിൽ (വിസ്ഡം )
ഷമീർ പി ടി(രിസാല ), സൈനുദ്ധീൻ വിളയിൽ (സ്റ്റുഡൻറ്റ്സ്),
ഷാഫി നൂറാനി(കലാലയം), ഫഹദ് സഖാഫി(ഫിറ്റ്‌നസ്)
ഫൈസൽ ബുഖാരി(മീഡിയ)
ബസ്വീർ സഖാഫി, ശരീഫ് കാരശേരി, റഷീദ് ഹാജി ,അശ്‌റഫ് മന്ന,അലി അക്‌ബർ,റസാഖ് മാറഞ്ചേരി ,ഖാരിജത്ത് ,ശമീം തിരൂർ,ജബ്ബാർ പിസികെ, അഹ്‌മദ് ഷെറിൻ തുടങ്ങിയവർ സംബന്ധിച്ചു. മുസ്തഫ കൂടല്ലൂർ സ്വാഗതവും ,ഹമീദ് സഖാഫി നന്ദിയും പറഞ്ഞു.