മക്ക: കുഞ്ഞാലി മരക്കാര്‍ അധിനിവേശ പോരാട്ടത്തിന്റെ
മുന്നണി പോരാളിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ പോരാട്ട ചരിത്രം പഠനവിദേയാമാക്കണമെന്നും മക്ക കാക്കിയ കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിച്ച വിചാര സദസ്സില്‍ അഭിപ്രായപ്പെട്ടു. കേരളപ്പിറവിയോടനുബന്ധിച്ച്
കുഞ്ഞാലിമരക്കാര്‍ ഒരു ദേശ സ്‌നേഹിയുടെ വീരഗാഥ എന്ന വിഷയത്തിലാണ്
വിചാര സദസ്സ് സംഘടിപ്പിച്ചത്. ചരിത്രത്തെ വളച്ചൊടിക്കുന്ന വര്‍ത്തമാന കാലത്ത് കുഞ്ഞാലി മരക്കാരുടെ ചരിത്രം പ്രസക്തമാണെന്നും അത് നിലനിര്‍ത്താന്‍ എല്ലാവരും സന്നദ്ധരാകണമെന്നും വിചാര സദസ്സില്‍ അഭിപ്രായമുയര്‍ന്നു.
കാക്കിയ മെഹ്റൂഫ് ഹാളില്‍ നടന്ന വിചാര സദസ്സ് നാസര്‍ തച്ചോമ്പയില്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ ട്രൈനറും ടേണ്‍ ടു ത്വയ്ബ സാരഥിയുമായ ഷാഫി കളത്തിങ്കല്‍ സംബന്ധിച്ച വിചാര സദസ്സില്‍ സെക്ടര്‍ ചെയര്‍മാന്‍ ഷെഫീഖ് സഖാഫി അധ്യക്ഷത വഹിച്ചു ശിഹാബ് കുറുകത്താണി വിഷയാവതരണം നടത്തി. ഷറഫുദ്ദീന്‍ വടശ്ശേരി മോഡറേറ്ററായിരുന്നു.
അബൂബക്കര്‍ പുലാമന്തോള്‍ അബ്ദുല്‍ ഗഫൂര്‍. നൗഫല്‍ അരീക്കോട് എന്നിവര്‍ സംസാരിച്ചു. മെഹ്റൂഫ് ചേളാരി, നൗഫല്‍ കുളപ്പറമ്പ് എന്നിവര്‍ സംബന്ധിച്ചു. അനസ് മുബാറക്ക് കൊണ്ടോട്ടി സ്വാഗതവും നന്ദിയും പറഞ്ഞു.