ഐക്യവും യോജിപ്പും രാജ്യപുരോഗതിയുടെ അടിസ്ഥാന ഘടകം : ആര്‍ എസ് സി കലാലയം സാംസ്‌കാരിക വേദി

ജിദ്ദ: കേരളപ്പിറവിയോടനുബന്ധിച്ച് ആര്‍ എസ് സി ശറഫിയ സെക്ടര്‍ കലാലയം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ കുഞ്ഞാലി മരക്കാര്‍ ദേശസ്‌നേഹിയുടെ വീരഗാഥ എന്ന വിഷയത്തില്‍ വിചാര സദസ്സ് സംഘടിപ്പിച്ചു. സെന്‍ട്രല്‍ ഫിറ്റ്‌നസ് കണ്‍വീനര്‍ ജംഷീര്‍ വയനാടിന്റെ അധ്യക്ഷതയില്‍ ജിദ്ധ ഗ്രന്ഥപുര കണ്‍വീനര്‍ ഷാജു അത്താണിക്കല്‍ ഉദ്ഘാടനം ചെയ്തു. പഴയകാല ചരിത്രങ്ങളെ പാഠപുസ്തക താളുകളില്‍ നിന്നും എടുത്തുമാറ്റുകയും ഇന്ത്യന്‍ സ്വാതന്ത്ര്യസമരം എന്നുള്ളത് ബ്രിട്ടീഷ് അധിനിവേശം മുതലാണ് തുടങ്ങുന്നതെന്നും അതിനുമുമ്പുള്ള ചരിത്രങ്ങളെ മായ്ചുകളയുകയുമാണ് ചെയ്യുന്നത് എന്നും അദ്ദേഹം വിലയിരുത്തി.
ശറഫിയ കലാലയം സാംസ്‌കാരിക വേദി കണ്‍വീനര്‍ ഫൗസാന്‍ തലക്കട്ടൂര്‍ കീനോട്ട് അവതരിപ്പിച്ചു. അധിനിവേശ മോഹവുമായി ഇന്ത്യയില്‍ എത്തിയ പോര്‍ച്ചുഗീസ് നാവിക സ്വേച്ഛധിപത്യത്തിനെതിരെ ധീരമായി പോരാടിയവരായിരുന്നു നാലു കുഞ്ഞാലി മരക്കാര്‍മാര്‍. ചരിത്രങ്ങളെ വളച്ചൊടിക്കുകയും ചവറ്റുകൊട്ടായിലേക്കും വലിച്ചെറിയപ്പെടുന്ന ഈ സാഹചര്യത്തില്‍ യുവതലമുറ ചരിത്രങ്ങളെ പഠിക്കാനും മനസ്സിലാക്കാനും തയ്യാറാകണം, ഐക്യവും യോജിപ്പുമാണ് രാജ്യത്തിന്റെ നിലനില്‍പ്പിനും പുരോഗതിക്കും സുരക്ഷിതത്വത്തിനും അടിസ്ഥാന ഘടകമെന്ന കുഞ്ഞാലി മരക്കാര്‍ മൂന്നാമന്റെ നിരീക്ഷണം ഇന്നും പ്രസക്തമാണെന്ന് വിചാര സദസ്സ് അഭിപ്രായപ്പെട്ടു.

Leave a Reply