ആര്‍എസ്‌സി വിസ്ഡം ഹോംസ് ഇനി ജിദ്ദയിലും

ജിദ്ദ നോര്‍ത്ത്: എസ് എസ് എഫിന് കീഴില്‍ ഇന്ത്യയിലെ വിവിധ സിറ്റികളില്‍ പ്രവര്‍ത്തിക്കുന്ന വിസ്ഡം ഹോംസ് പദ്ധതിക്ക് ചുവടുപിടിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ ജിദ്ദ നോര്‍ത്ത് സെന്‍ട്രലില്‍ വിസ്ഡം ഹോംസ് പദ്ധതിക്ക് തുടക്കം കുറിച്ചു.

സൗദി അറേബ്യയിലെ ആദ്യ സംരംഭം കൂടിയായ വിസ്ഡം ഹോംസ് സെന്ററിന്റെ ഉദ്ഘാടനം വിസ്ഡം ഹോംസ് ചെയര്‍മാനും എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷനുമായ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. എസ്എസ്എഫ് ഇന്ത്യ സെക്രട്ടറി ഡോ. നൂറുദ്ധീന്‍ റാസി, കേരള മുന്‍ സംസ്ഥാന സെക്രട്ടറി റഷീദ് മാസ്റ്റര്‍ നരിക്കോട്, ആര്‍. എസ്സി. ഷണല്‍ ജി.സി. റഷീദ് പന്തല്ലൂര്‍, പ്രാസ്ഥാനിക രംഗത്തെ നിരവധി നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.

Leave a Reply