സാൽമിയ : പ്രവാസി യുവാക്കളുടെയും വിദ്യാർത്ഥികളുടെയും, സർഗസിദ്ധിയെ ധർമവഴിയിൽ പരിപോഷിപ്പിക്കുന്നതിനും അപഹരിക്കപ്പെടുന്ന കലാമൂല്യങ്ങളെ തിരിച്ച് പിടിക്കുന്നതിനും വേണ്ടി രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി) നടത്തിവരുന്ന സാഹിത്യോത്സവുകൾക്ക് അരങ്ങുണർന്നു. നാഷനൽ സാഹിത്യോത്സവ് ബ്രോഷർ TVS ഗ്രൂപ്പ് ചെയർമാൻ ഡോ. ഹൈദർ അലി ICF നാഷനൽ പ്രസിഡണ്ട് അബദുൽ ഹകിം ദാരിമിക്ക് നൽകി പ്രകാശനം ചെയ്തു.
പ്രവാസി മലയാളികളുടെ ഏറ്റവും വലിയ കലാ സാഹിത്യ മത്സരമായ പതിനൊന്നാമത് എഡിഷൻ സാഹിത്യോത്സവ് 2020 ഫെബ്രുവരി 7 ന് സാൽമിയ നജാത്ത് ബോയ്സ് സ്കൂളിൽ വെച്ച് നടക്കും. സർഗാസ്വാദനത്തിന്റെ തനത് വിരുന്നൊരുക്കി മലയാളത്തിന്റെ ധാർമികയുവത്വം സർഗവൈഭവത്തിന്റെ മാറ്റുനോക്കുന്ന സാഹിത്യോത്സവിൽ ബഡ്സ്, കിഡ്സ്, പ്രൈമറി, ജൂനിയർ, സെക്കണ്ടറി, സീനിയർ വിഭാഗങ്ങളിലായി 106 മത്സര ഇനങ്ങളിൽ 500 ൽ പരം പ്രതിഭകൾ മാറ്റുരക്കും. ചടങ്ങിൽ അബുല്ല വടകര, റഫീക് കൊച്ചനൂർ, അബൂ മുഹമ്മദ്, സാദിഖ് കൊയിലാണ്ടി, അബൂബക്കർ സിദ്ധീഖ് കൂട്ടായി, ജാഫർ ചപ്പാരപ്പടവ്, റാഷിദ് ചെറുശ്ശോല, റഷീദ് ചപ്പാരപ്പടവ്, റഷീദ് മോങ്ങം, ശിഹാബ് വാണിയന്നൂർ എന്നിവർ
സംബന്ധിച്ചു.