അബുദാബി: ജനുവരി 24 ന് കേരള സോഷ്യൽ സെന്ററിൽ നടക്കുന്ന പതിനൊന്നാമത് എഡിഷൻ രിസാല സ്റ്റഡി സർക്കിൾ (ആർ. എസ്. സി) അബുദാബി സിറ്റി സെൻട്രൽ സാഹിത്യോത്സവിന്റെ ബ്രോഷർ പുറത്തിറക്കി. രുചി റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന എക്സലൻസി ഡിന്നർ ഈവ് പ്രത്യേക പരിപാടിയിൽ അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ മുൻ ജനറൽ സെക്രട്ടറി അബ്ദുസ്സലാം പയ്യന്നൂർ മെജസ്റ്റിക് ട്രേഡിങ്ങ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഇ.പി അബ്ദുൽ മജീദിന് നൽകി ബ്രോഷർ പ്രകാശനം നിർവ്വഹിച്ചു.
യൂനിറ്റ്, സെക്ടർ മത്സരങ്ങളിൽ മികവ് തെളിയിച്ച അഞ്ഞൂറിലേറെ പ്രതിഭകൾ മാറ്റുരക്കുന്ന സെൻട്രൽ സാഹിത്യോത്സവ്
106 ഇനങ്ങളിലായി 6 വിഭാഗങ്ങളിലായാണ് ക്രമീകരിച്ചിട്ടുള്ളത്. മൂല്യാധിഷ്ഠിത കലാ പ്രവർത്തനങ്ങളുടെ ബദലൊരുക്കി നവ്യവും നൂതനവുമായ ആവിഷ്ക്കരിക്കുന്ന സാഹിത്യോത്സവിൽ കലാ-സാംസ്കാരിക, സാമൂഹ്യ, ബിസിനസ്സ് രംഗത്തെ പ്രമുഖർ സംബന്ധിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഇബ്രാഹിം സഅദിയുടെ അധ്യക്ഷതയിൽ ICF അബുദാബി സെൻട്രൽ ജനറൽ സെക്രട്ടറി അബ്ദുസ്സലാം മാസ്റ്റർ വെള്ളിമാടുകുന്ന് ഉൽഘാടനം ചെയ്തു. മുഹമ്മദ് സഖാഫി ചേലക്കര കീ നോട്ട് അവതരിപ്പിച്ചു. അബ്ദു ലത്തീഫ് ഹാജി തെക്കുമ്പാട്, RSC ഗൾഫ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം അബ്ദുൽ ബാരി പട്ടുവം, യാസിർ വേങ്ങര, ഇസ്മാഈൽ വൈലത്തൂർ തുടങ്ങിയവർ സംസാരിച്ചു. ഫാരിസ് കൂട്ടിലങ്ങാടി സ്വാഗതവും നൗഫൽ ഉപവനം നന്ദിയും പറഞ്ഞു.