സാഹിത്യോത്സവ് ഒരുക്കങ്ങൾ പൂർത്തിയായി

ദുബൈ : കലാലയം സാംസ്കാരിക വേദി ദുബൈ നോർത്ത് സെൻട്രൽ പതിനൊന്നാമത് എഡിഷൻ സാഹിത്യോത്സവ് 24/01/ 2020, വെള്ളി രാവിലെ 8 മണി മുതൽ രാത്രി 9 മണി വരെ മുഹൈസിന ഓക്സ്ഫോർഡ് സ്കൂളിൽ വെച്ച് നടക്കുകയാണ്. പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു. 30 യൂനിറ്റുകളില്‍ വിജയിച്ച് 7 സെക്ടറുകളില്‍ നിന്ന് ഒന്നാം സ്ഥാനം നേടിയ പ്രതിഭകളാണ് ദുബൈ നോർത്ത് സാഹിത്യോത്സവിൽ മത്സരിക്കുന്നത്. 6 വേദികളിലായി കഥ-കവിതാ രചന, ചിത്ര രചന, അറബിക് കാലിഗ്രാഫി, പുസ്തകവായന, മാപ്പിളപ്പാട്ട്, ദഫ്‌ മുട്ട്, ഖവാലി, സീറാ പാരായണം തുടങ്ങിയ 98 മത്സര ഇനങ്ങളിൽ 861 മത്സരാർത്ഥികൾ പങ്കെടുക്കും. സാഹിത്യോത്സവ് നഗരിയിൽ Free medical check up, VAT & Audit Help Desk, Tally Awareness Session ഉണ്ടാകും. പങ്കെടുക്കുന്ന ആസ്വാദകർക്കും ഫാമിലികൾക്കും വിശാലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് .വിവരങ്ങള്‍ക്ക്;0553397329