ആര്‍. എസ്. സി സാഹിത്യോത്സവ് കലാ കിരീടം ഫർവ്വാനിയ്യ സെൻട്രലിന്

കുവൈത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്. സി) കുവൈത്ത് നാഷനൽ കമ്മറ്റി സംഘടിപ്പിച്ച പതിനൊന്നാമത്  എഡിഷൻ സാഹിത്യോത്സവില്‍ 455 പോയിന്‍റ് നേടി ഫർവ്വാനിയ്യ സെൻട്രൽ ജേതാക്കളായി. 353 പോയിന്‍റ് നേടി കുവൈത്ത് സിറ്റി സെൻട്രൽ രണ്ടാം സ്ഥാനവും 267 പോയിന്‍റുകളോടെ ഫഹാഹീൽ സെൻട്രൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 
യൂണിറ്റ്,സെക്ടർ, സെൻട്രൽ തല മത്സരങ്ങള്‍ പൂര്‍ത്തിയാക്കി വിജയികളായ 500 ല്‍ പരം പ്രതിഭകളാണ്  കാലത്ത് 9 മണിക്ക് സാൽമിയ നജാത്ത് ബോയ്സ് സ്കൂളില്‍ ആരംഭിച്ച നാഷണൽ സാഹിത്യോത്സവിനെത്തിയത്. അഞ്ച് വേദികളിലായി ബഡ്‌സ്, കിഡ്സ്‌, പ്രൈമറി, ജൂനിയർ, സെക്കന്ററി, സീനിയർ വിഭാഗങ്ങളിലായി മാപ്പിളപ്പാട്ട്, മദ്ഹ് ഗാനം, പ്രസംഗം, മാലപ്പാട്ട്, രചനകൾ, കളറിംഗ്, സോഷ്യൽ ട്വീറ്റ്, അടിക്കുറിപ്പ്, ഖവാലി, സീറാ പാരായണം, ബുർദ, അറബിക് കാലിഗ്രഫി, ആംഗ്യപ്പാട്ട്, ദഫ് , കൊളാഷ്, സ്പോട് മാഗസിൻ തുടങ്ങി 106 ഇനങ്ങളിൽ വൈവിധ്യങ്ങളായ മത്സരങ്ങള്‍ അരങ്ങേറി.
വൈകു. 8 മണിക്ക് ആരംഭിച്ച സമാപന സംഗമം ഐ സി എഫ് പ്രസിഡന്റ് അബ്ദുൽ ഹക്കീം ദാരിമിയുടെ അധ്യക്ഷതയിൽ ടി.വി.എസ്. ഗ്രൂപ്പ്‌ ചെയർമാൻ ഡോ. എസ്. എം. ഹൈദർ അലി ഉദ്ഘാടനം ചെയ്തു. പ്രമുഖ എഴുത്തുകാരനും പ്രഭാഷകനും ചിന്തകനുമായ കെ.ഇ.എൻ കുഞ്ഞഹമ്മദ് സാംസ്കാരിക പ്രഭാഷണം നടത്തി.
ടി.വി.എസ്. ഗ്രൂപ്പ്‌ ചെയർമാൻ ഡോ. എസ്. എം. ഹൈദർ അലി, മലബാർ ഗോൾഡ്‌ റീജണൽ മാനേജർ അഫ്സൽ ഖാൻ, അലിഫ് ഗ്ലോബൽ സ്കൂൾ ചെയർമാൻ അലിക്കുഞ്ഞി മുസ്ലിയാർ എന്നിവർ ജേതാക്കള്‍ക്ക് ട്രോഫികൾ സമ്മാനിച്ചു. കലാ പ്രതിഭയായ അബ്ദുൽ ബാഹിസ്, സർഗ്ഗ പ്രതിഭയായ ഖദീജ ഫാറൂഖ് എന്നിവർക്ക് മെട്രോ ഹോസ്പിറ്റൽ സി.ഇ.ഒ. ഹംസ പയ്യന്നൂർ ഉപഹാരം നല്‍കി. ചടങ്ങിൽ ആർ. എസ്.സി. നാഷനൽ ചെയർമാൻ റഷീദ് മോങ്ങം, കൺവീനർ ശിഹാബ് വാണിയന്നൂർ, ശിഹാബ് വാരം, ഹാരിസ് പുറത്തീൽ, നവാഫ് അഹ്മദ്, സാജിദ് നരിക്കുനി, അൻവർ ബെലക്കാട്, നാഫി കുറ്റിച്ചിറ, സമദ് കീഴ്പറമ്പ, ജസ്സാം കുണ്ടുങ്ങൽ, ശറഫുദ്ധീൻ സംബന്ധിച്ചു.

Leave a Reply