കോവിഡ്-19 വ്യാപനം മൂലം വിവിധ രാജ്യങ്ങളിൽ നിൽക്കുന്ന ലോൿഡൗണും കർഫ്യൂവും കാരണം പ്രവാസി യുവാക്കളിൽ ഉണ്ടാകുന്ന മാനസിക സംഘർഷം നേരിടാൻ ആർ എസ് സി ബീറ്റ് ദി സ്റ്റ്രെസ്സ് ട്രെയിനിംഗ് സംഘടിപ്പിച്ചു. ഓൺലൈൻ മാധ്യമത്തിലൂടെ നടന്ന സെഷൻ പ്രശസ്ത ട്രെയിനർ അബ്ദു മാനിപുറം നേതൃത്വം നൽകി. ഇത്തരം സന്ദർഭങ്ങളിൽ നാം നേരിടുന്ന നെഗറ്റീവ് ഊർജ്ജത്തെ ലളിതമായ ടെക്നിക്കുകളിലൂടെ പോസിറ്റീവാക്കി പരിവർത്തിപ്പിക്കാം എന്ന് അദ്ദേഹം വ്യക്തമാക്കി. അതിനായി അവതരിപ്പിച്ച ആക്റ്റിവിറ്റികൾ ശില്പശാലയിൽ പങ്കെടുത്തവർക്ക് നവ്യാനുഭവം നൽകി. വിശ്വാസികൾ ആത്മീയ വഴികൾ തേടുന്നതിനൊപ്പം ശാസ്ത്രീയ മാർഗ്ഗങ്ങളേയും തേടണമെന്നാണ് ഇസ്ലാമിക അധ്യാപനമെന്ന് ആർ എസ് സി ഗൾഫ് കൗൺസിലിനു വേണ്ടി അബ്ദുർറഹ്മാൻ സഖാഫി ചെമ്പ്രശ്ശേരി അഭിപ്രായപ്പെട്ടു. നാനൂറിൽ പരം യുവാക്കൾ പങ്കെടുത്ത പരിപാടി സംഘടിപ്പിച്ച ആർ എസ് സി ഗൾഫ് കൗൺസിൽ വിസ്ഡം സമിതിക്ക് വേണ്ടി ഹബീബ് മാട്ടൂൽ സ്വാഗതവും അലി ബുഖാരി നന്ദിയും അറിയിച്ചു.