നവ്യാനുഭവമായി ആർ.എസ്.സി സ്റ്റുഡന്റസ് അസ്സംബ്ലി

ജിദ്ദ : രിസാല സ്റ്റഡി സർക്കിൾ സൗദി വെസ്റ്റ് നാഷനലിന് കീഴിൽ പ്രവാസി വിദ്യാർത്ഥികളെ ക്രിയാത്മകമായി വളർത്തിക്കൊണ്ടുവരുന്നതിനും അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും വേണ്ടിയിട്ടുള്ള തുടർപദ്ധതികളുടെ ഭാഗമായി സംഘടിപ്പിച്ച സ്റ്റുഡൻറ്സ് അസംബ്ലി വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. ഓൺലൈനിൽ ചേർന്ന സംഗമത്തിൽ സൗദി വെസ്റ്റിലെ മക്ക, മദീന, ജിദ്ദ, തായിഫ്, അസീർ, ജിസാൻ, അൽബാഹ, യാമ്പു, തബൂക്, അൽജൗഫ് തുടങ്ങിയ പ്രവിശ്യകളിൽ നിന്നും നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.
വിദ്യാർത്ഥികൾ ധാർമികമായും മൗലികമായും വളർച്ച കൈവരിക്കേണ്ടതുണ്ട് എന്ന് അസംബ്ലി ഉത്ഘാടനം ചെയ്ത് സംസാരിച്ച രിസാല സ്റ്റഡി സർക്കിൾ ഗൾഫ് കൗൺസിൽ അംഗം ഖാരിജത് അഭിപ്രായപ്പെട്ടു .വിദ്യാർത്ഥികൾ ഭാവി രാഷ്ട്രത്തിന്റെ വാഗ്ദാനങ്ങളാണെന്നും ,അവർ പഠനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയും വളർത്തികൊണ്ടുവരണമെന്നും ,പഠനം എളുപ്പവഴിയിലൂടെ സാധ്യമാക്കാൻ വേണ്ടി ശ്രമിക്കണമെന്നും മോട്ടിവേഷൻ സെഷനിൽ സംസാരിച്ച പ്രശസ്ഥ ട്രൈനർ യാഖൂബ് പൈലിപ്പുറം അഭിപ്രായപ്പെട്ടു. സ്പിരിച്ചൽ, ടിപ്സ് ആൻഡ് ട്രിക്സ് എന്നീ സെഷനുകൾ ആഷിക് സഖാഫി പൊന്മള ,മൻസൂർ ചുണ്ടമ്പറ്റ എന്നിവർ നേതൃത്വം നൽകി .രിസാല സ്റ്റഡി സർക്കിൾ വെസ്റ്റ് നാഷനൽ സ്റ്റുഡൻറ്സ് കൺവീനർ അബ്ദുറഹ്മാൻ മയ്യിൽ സ്വാഗതവും ,യഹ്യ വളപട്ടണം നന്ദിയും പറഞ്ഞു .

Leave a Reply