ആർ. എസ്.സി ജിദ്ദ നോർത്ത് റമദാൻ ക്വിസ് വിജയികളെ പ്രഖ്യാപിച്ചു

ജിദ്ദ: പരിശുദ്ധ റമദാനിൽ വിദ്യാർത്ഥികൾക്കായി ആർ. എസ്.സി ജിദ്ദ നോർത്ത് സെൻട്രൽ സംഘടിപ്പിച്ച ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു.
ഹിറാ സെക്ടറില്‍ നിന്നുള്ള ആയിശ അനീം ഒന്നാം സ്ഥാനവും അനാകിഷ് സെക്ടറില്‍ നിന്നുള്ള മുഹമ്മദ്‌ ഹാഷിർ രണ്ടാം സ്ഥാനവും ബവാദി സെക്ടറില്‍ നിന്നുള്ള മുഹമ്മദ്‌ ഫായിസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ആർ. എസ്.സി ഗൾഫ് തലത്തിൽ പുറത്തിറക്കിയ Insight of Qur-an കാർഡുകൾ, ജനറൽ വിഷയങ്ങൾ എന്നിവ ആസ്പദമാക്കി തയ്യാറാക്കിയ മത്സരങ്ങൾ റമദാനിലെ നാല് ആഴ്ചകളിലായാണ് സങ്കടിപ്പിച്ചിരുന്നത്. www.rscjeddah.org എന്ന പോർട്ടലിലൂടെ ഓൺലൈൻ സാങ്കേതിക വിദ്യകൾ

മികവുറ്റ രീതിയിൽ ഉപയോഗിച്ചായിരുന്നു മത്സരങ്ങൾ നടന്നത്. ജിദ്ദ നോർത്തിലെ അഞ്ചു സെക്ടറില്‍ നിന്ന് വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.

പെരുന്നാൾ ദിനത്തിൽ സംഘടിപ്പിച്ച ‘പെരുന്നാൾ പൊലിവ്’ ഓൺലൈൻ സ്നേഹ സംഗമത്തിൽ വെച്ചായിരുന്നു വിജയികളെ പ്രഖ്യാപിച്ചത് .
വിജയികൾക്കും എല്ലാ മത്സരാർത്ഥികൾക്കും സെൻട്രൽ ചെയർമാൻ ഉമൈർ വയനാട്, സ്റ്റുഡന്റസ് കൺവീനർ യാസിർ അലി തറമ്മൽ എന്നിവർ ആശംസകൾ അറിയിച്ചു.

Leave a Reply