‘ബുദ്ധന്റെ ചിരി’ മാഞ്ഞു; വീരേന്ദ്രകുമാര്‍ ഇനി ഓര്‍മ

ഷാര്‍ജ: അക്ഷരങ്ങളേയും വാക്കുകളേയും പ്രണയിച്ച എഴുത്തുകാരനും പ്രഭാഷകനുമായിരുന്നു വിട പറഞ്ഞ എംപി വീരേന്ദ്രകുമാര്‍.

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്തതിനൊപ്പം പാര്‍ലിമെന്ററി രംഗത്തും തിളങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചു.

ഫാസിസം ഉയരുന്നിടത്ത് പ്രതിരോധത്തിന്റെ വീര്യം നല്‍കി വീരേന്ദ്രകുമാറിന്റെ രചനകള്‍ വേറിട്ടു നിന്നു.

ബുദ്ധന്റെ ചിരി, രാമന്റെ ദുഃഖം, ഗാട്ടും കാണാച്ചരടുകളും തുടങ്ങിയ കൃതികള്‍ അദ്ദേഹത്തിന്റെ പ്രശസ്തി ലോകത്തോളമുയര്‍ത്തി. നിരവധി പുരസ്‌കാരങ്ങളും അവരെ തേടിയെത്തി.

സാഹിത്യ സാംസ്‌കാരിക രംഗത്ത് എംപി വീരേന്ദ്രകുമാറിന്റെ വിടവ് നികത്താനാവാത്തതാണെന്ന് ഗള്‍ഫ് കലാലയം സാംസ്‌കാരിക വേദി അഭിപ്രായപ്പെട്ടു.

Leave a Reply