പഠനത്തോടപ്പം സാമൂഹിക സേവനവും വിദ്യാർത്ഥികൾ പരിശീലിക്കണം, സൗദി വെസ്റ്റ് സ്റ്റുഡന്റസ് കൗൺസിൽ.

ജിദ്ദ: പ്രവാസി വിദ്യാർത്ഥികളുടെ സാംസ്കാരിക സാമൂഹിക പ്രവർത്തനങ്ങൾക്ക് പ്രചോദനമേകി പഠന പഠനാനുബന്ധ പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ പുരോഗതി ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തിൽ സ്റ്റുഡന്റസ് സർക്കിൾ നിലവിൽ വന്നു. സൗദി വെസ്റ്റ് നാഷനൽ കമ്മറ്റി സംഘടിപ്പിച്ച ഓൺലൈൻ സ്റ്റുഡൻസ് കൗൺസിൽ സംഗമത്തിൽ നാഷനൽ ട്രെയിനിങ് കൺവീനർ അഫ്സൽ സഖാഫിയും ജനറൽ കൺവീനർ റഷീദ് പന്തല്ലൂരും സ്റ്റുഡൻസ് സർക്കിളുകൾ പ്രഖ്യാപിച്ചു. സൗദി വെസ്റ്റിനു കീഴിലായി ജിദ്ദ സിറ്റി, നോർത്ത്, മക്ക, മദീന, തബൂക്, തായിഫ്, ജിസാൻ, അസീർ, യാമ്പു തുടങ്ങിയ സെൻട്രൽ പരിധികളിലാണ് സ്റ്റുഡന്റസ് സർക്കിളുകൾ നിലവിൽ വന്നത്.


ആർ.എസ്.സി ഗൾഫ് കൗൺസിൽ ഫിറ്റ്നസ് കൺവീനർ വി.പി.കെ മുഹമ്മദ് കൗൺസിൽ ഉത്‌ഘാടനം ചെയ്തു സംസാരിച്ചു. പുതിയ കാലത്തെ വിദ്യാർത്ഥി സമൂഹത്തിന്റെ വളർച്ചയും ചിന്തയും സാമൂഹിക ഇടപെടലും ധ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുമ്പോൾ കാലത്തിനനുസരിച്ചു വിദ്യാർത്ഥികളുടെ കൂടെ ചലിച്ചു ധാർമികതയിലൂന്നിയ നല്ല ഭാവി ലക്‌ഷ്യം വെച്ചുള്ള പദ്ധതികളാണ് സ്റ്റുഡൻസ് സർക്കിളിലൂടെ ആർ.എസ്.സി മുന്നോട്ട് വെക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സേവനം നമ്മുടെ ഒരു സംസ്കാരമായിരിക്കണമെന്നും ചെറുപ്പകാലം തൊട്ടേ ശീലിക്കേണ്ട ഒന്നാണ് സാമൂഹിക സേവനമെന്നും പഠനം സെഷനിൽ ഗൾഫ് കൗൺസിൽ ഓർഗനൈസിംഗ് കൺവീനർ അഹ്മദ് ഷെറിൻ പങ്കുവെച്ചു.


നാഷനൽ സ്റ്റുഡൻസ് സിൻഡിക്കേറ്റ് അംഗം സൈദ് മുഹമ്മദ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന സംഗമത്തിൽ നൂറിലധികം വിദ്യാർത്ഥികൾ സംഗമത്തിൽ പങ്കെടുത്തു. ഗൾഫ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം നൗഫൽ എറണാകുളം ആമുഖവും ത്വൽഹത് കൊളത്തറ ആശംസയും പറഞ്ഞു. നാഷനൽ സ്റ്റുഡൻസ് കൺവീനർ അബ്ദുറഹ്മാൻ മയ്യിൽ സ്വാഗതവും നാഷനൽ സ്റ്റുഡൻസ് സിൻഡിക്കേറ്റ് ചീഫ് ഗഫൂർ പൊന്നാട് നന്ദിയും പറഞ്ഞു.

Leave a Reply