സാംസ്‌കാരിക മാരികളോട് യുവത്വം കലഹിക്കണം. ടോക് അപ്പ് സാംസ്‌കാരിക വര്‍ത്തമാനം

അബുദാബി: ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ടോക്ക് അപ്പിന്
വര്‍ണ്ണാഭമായ പരിസമാപ്തി. രിസാല സ്റ്റഡി സര്‍ക്കിള്‍ യൂനിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി അബുദാബി കലാലയം സാംസ്‌കാരിക വേദിയുടെ കീഴില്‍ സാംസ്‌കാരിക മാരികളോട് യുവത്വം കലഹിക്കണം. എന്ന വിഷയത്തില്‍ നടന്ന ടോക് അപ്പ് വളരെ ശ്രദ്ധേയമായി. അതി ജീവനത്തോടൊപ്പം പുതിയ ജീവിത ക്രമങ്ങള്‍ ശീലിച്ചെടുക്കുക. ശരിയോടൊപ്പം നിന്ന് തെറ്റിനെ മാറ്റിനിര്‍ത്തിക്കൊണ്ടുമാകണം ആ ജീവിത ക്രമം എന്നും, വയനാട് എം എല്‍ എ സികെ ശരീന്ദ്രന്‍ ടോക് അപ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് അഭിപ്രായപ്പെട്ടു. സാഹിത്യകാരന്‍ ശ്രീ വിഎസ് സുനില്‍കുമാര്‍ വിഷയാവതരണം നടത്തി. യുവാക്കളിലൂടെ മാത്രമേ ലോകത്ത് പരിവര്‍ത്തനം സാധ്യമാകൂ എന്നദ്ദേഹം വിഷയാവതരണതത്തിലൂടെ സമര്‍ത്ഥിച്ചു.

ഫാസിസത്തോട് സന്ധിയില്ലാ സമരവുമായി മുന്നോട്ട് വന്നില്ലെങ്കില്‍ യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിലാവും എന്ന് മലയാളം മിഷന്‍ അബുദാബി കോര്‍ഡിനേറ്റര്‍ ശ്രീ. സഫറുല്ലാഹ് പാലപ്പെട്ടി പ്രതികരിച്ചു. ഉണര്‍ന്നിരിക്കുന്ന യുവത്വം പുതിയ ലോക ക്രമം സൃഷ്ടിക്കും എന്നായിരുന്നു അബുദാബി കലാലയം സാംസ്‌കാരിക വേദി അംഗം ശ്രീ. ഹംസ നിസാമിയുടെ പ്രതികരണം.

സാമൂഹ്യ മാധ്യമത്തിന്റെ തെറ്റായ ഉപയോഗം സാമ്പത്തീകവും സാംസ്‌കാരികവുമായ അപചയത്തിലേക്ക് നയിക്കും എന്ന പ്രതികരണം ആയിരുന്നു കെ എം സി സി പ്രതിനിധി ആയ ശ്രീ. സമീറിന്റേത്. ഇസ്മാഇല്‍ വൈലത്തൂര്‍ സ്വാഗതവും അബ്ദുല്ല ആട്ടീരി നന്ദിയും പ്രകാശിപ്പിച്ചു.

Leave a Reply