ഖത്തര്‍: വായന പ്രബുദ്ധ സമൂഹത്തെ സൃഷ്ടിക്കുന്നുവെന്ന് കലാലയം വിചാര സദസ്സ് വിലയിരുത്തി.
‘പ്രബുദ്ധ വായനയുടെ ഒരു വ്യാഴ വട്ടം’ എന്ന ശീര്‍ഷകത്തില്‍ ഗള്‍ഫില്‍ അന്‍പത്തിനാല് കേന്ദ്രങ്ങളില്‍ കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിച്ച വിചാര സദസ്സില്‍ പ്രമുഖര്‍ പങ്കെടുത്തു.
സമൂഹത്തിന് നല്ല സന്ദേശങ്ങള്‍ നല്‍കാനും പുതിയ സംസ്‌കാരം രൂപപ്പെടുത്താനും എഴുത്തും വായനയും കാരണമാകുന്നുവെന്നും രിസാല അതിന് നിമിത്തമാകുന്നുവെന്നും യുവ കവി എം ജീവേഷ് അഭിപ്രായപ്പെട്ടു.
ദോഹയില്‍ വിചാരസദസ്സ് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എയര്‍പോര്‍ട്ട് സെന്‍ട്രലില്‍ ശംവീല്‍ നൂറാനി, അസീസിയ്യയില്‍ ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ എന്നിവര്‍ സംബന്ധിച്ചു.
യു എ ഇയില്‍ അജ്മാന്‍ സെന്‍ട്രലില്‍ മുഹമ്മദലി കിനാലൂര്‍, അല്‍ഐനില്‍ റസല്‍ മുഹമ്മദ് സാലി, ദുബൈ നോര്‍ത്തില്‍ ഫസ്ലു (ഹിറ്റ് എഫ് എം)
അബൂദാബി ഈസ്റ്റില്‍ നവാസ് പുത്തന്‍പള്ളി, ദുബൈ സൗത്തില്‍ സ്വാലിഹ് മാളിയേക്കല്‍ തുടങ്ങിയവരും റിയാദ് സിറ്റിയില്‍ നൗഷാദ് കോമത്തും അതിഥികളായി പങ്കെടുത്തു.
‘നിലപാടുകളുടെ ടൂള്‍ കിറ്റ്’ എന്ന പ്രമേയത്തില്‍ ജൂണ്‍ 10 വരെ നടക്കുന്ന പ്രവാസി രിസാല പ്രചാരണകാലത്തിന്റെ ഭാഗമായാണ് വിചാര സദസ്സുകള്‍ സംഘടിപ്പിച്ചത്.