ആര്‍ എസ് സി ഖത്തര്‍ നാഷനല്‍ നോടെക്: എയര്‍പോര്‍ട്ട് സെന്‍ട്രല്‍ ജേതാക്കള്‍

ദോഹ: രിസാല സ്റ്റഡി സര്‍ക്കിള്‍ ഖത്തര്‍ നാഷനല്‍ കമ്മിറ്റി സംഘടിപ്പിച്ച നോളേജ് ആന്റ് ടെക്‌നോളജി എക്‌സ്‌പോ (നോടെക്) സമാപിച്ചു.

ബ്രിട്ടീഷ് മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ എയര്‍പോര്‍ട്ട് സെന്‍ട്രല്‍ ജേതാക്കളായി അസീസിയ, ദോഹ സെന്‍ട്രലുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഖത്തറിലെ നാല് സെന്‍ട്രലുകളില്‍ നിന്നായി നൂറോളം പ്രതിഭകള്‍ മാറ്റുരച്ചു. പരിപാടിയോടനുബന്ധിച്ചു നഗരിയില്‍ ഒരുക്കിയ എക്‌പോ പാവലിയനുകള്‍ ശ്രദ്ധേയമായി. ശാസ്ത്ര സാങ്കേതിക മേഖലയിലെ നൂതന സംരംഭങ്ങള്‍, പ്രൊഫഷണല്‍ രംഗത്തെ നൂതന സംവിധാനങ്ങള്‍, സയന്‍സ് എക്‌സിബിഷന്‍, പ്രൊജക്ട് ലോഞ്ചിങ്, വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ വര്‍ക്കിംഗ് മോഡലുകള്‍ തുടങ്ങിയവ എക്‌സ്‌പോ പവലിയനില്‍ പ്രദര്‍ശിപ്പിച്ചു.

ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഖത്തര്‍ പ്രസിഡന്റ് പറവണ്ണ അബ്ദുല്‍ റസാഖ് മുസ്ലിയാര്‍ സമാപന സംഗമം ഉദ്ഘാടനം ചെയ്തു. ബ്രില്യന്റ് എഡ്യൂക്കേഷന്‍ സെന്റര്‍ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് അഷറഫ്, അബാക്കസ് ബിനോയ് മാസ്റ്റര്‍ നൗഫല്‍ മാസ്റ്റര്‍ കോഡൂര്‍ കെ-ടോക്‌സ് സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ആര്‍ എസ് സി ചെയര്‍മാന്‍ നൗഫല്‍ ലത്തീഫി അധ്യക്ഷത വഹിച്ചു. സലാം ഹാജി പാപ്പിനിശ്ശേരി, കെ ബി അബ്ദുല്ലഹാജി, കരീം ഹാജി കാലടി, ഉമര്‍ കുണ്ടുതോട്, മൊയ്തീന്‍ ഇരിങ്ങല്ലൂര്‍, സജ്ജാദ് മീഞ്ചന്ത തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. ശകീര്‍ ബുഖാരി സ്വാഗതവും നംഷാദ് പനമ്പാട് നന്ദിയും പറഞ്ഞു.

Leave a Reply