ഒമാന്‍ നാഷനല്‍ ‘നോട്ടെക് -22’ സമാപിച്ചു

മസ്‌കത്ത് : പ്രവാസികള്‍ക്കിടയിലെ നവ സാങ്കേതിക വൈജ്ഞാനിക മികവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകാരം നല്‍കുന്നതിനുമായി രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിച്ച ഒമാന്‍ നാഷനല്‍ ‘നോട്ടെക് -22’ സമാപിച്ചു. സലാല സെന്‍ട്രല്‍ ചാമ്പ്യന്‍മാരായി. ബൗഷര്‍ സെന്‍ട്രല്‍ രണ്ടാം സ്ഥാനവും മസ്‌കത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സെഷന്‍ ഒമാന്‍ ഒബ്‌സര്‍വര്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ കബീര്‍ യൂസുഫ് ഉദ്ഘാടനം ചെയ്തു.
പ്രവാസി വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും സാങ്കേതിക വൈജ്ഞാനിക കഴിവുകള്‍ പ്രകടിപ്പിക്കാനും മാറ്റുരക്കാനും അവസരമൊരുക്കുകയാണ് നോട്ടെക്ക്. സെന്‍ട്രല്‍ തല നോട്ടെക്കുകളില്‍ മത്സരിച്ചെത്തിയ പ്രതിഭകളാണ് നാഷനല്‍ മത്സരത്തില്‍ മാറ്റുരച്ചത്. കൂടാതെ ദൈനംദിന ജീവിതത്തിലും പഠന-തൊഴില്‍ രംഗത്തും ഉപകരിക്കുന്ന ശാസ്ത്ര സാങ്കേതിക മേഖലയിലെ നൂതന സംരംഭങ്ങളുടെയും സാധ്യതകളുടെയും ചര്‍ച്ചകള്‍, പ്രദര്‍ശനങ്ങള്‍ പവലിയനുകള്‍, സയന്‍സ് എക്സിബിഷന്‍, അവയര്‍നസ് ടോക്ക്, കരിയര്‍ ഫെയര്‍, വിവിധ മത്സരങ്ങള്‍ എന്നിവയും നോട്ടെക്കില്‍ അരങ്ങേറി.
ഡോ. സാഹിര്‍, റഫീഖ് ഏര്‍മാളം, ജാബിര്‍ ജലാലി, ശംസീര്‍ അബ്ദുര്‍റഹ്മാന്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ ട്രെയ്‌നിംഗ് കണ്‍വീനര്‍ നിശാദ് അഹ്‌സനി, ഐ സി എഫ് സീബ് സെന്‍ട്രല്‍ ജനറല്‍ സെക്രട്ടറി ഹബീബ് അശ്‌റഫ്, ജബ്ബാര്‍ പി സി കെ സംബന്ധിച്ചു.

Leave a Reply