കുവൈത്ത് സിറ്റി: രിസാല സ്റ്റഡി സർക്കിൾ പ്രവാസികൾക്കിടയിൽ സാങ്കേതിക വൈജ്ഞാനിക മികവുകൾ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി നടത്തുന്ന നോളജ് ആൻഡ് ടെക്നോളജി എക്സ്പോ ”നോട്ടെക്ക്” രണ്ടാം എഡിഷൻ കുവൈത്ത് സിറ്റി സെൻട്രൽ ഒന്നാം സ്ഥാനവും ഫർവ്വാനിയ്യ സെൻട്രൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വിദ്യാർത്ഥി യുവാക്കൾക്കിടയിൽ ശാസ്ത്ര സാങ്കേതിക മേഖലയിലെ സംവിധാനങ്ങളെയും സാധ്യതകളെയും ചർച്ച ചെയ്ത് പ്രദർശിപ്പിച്ച് കഴിഞ്ഞ ഫെബ്രുവരി മുതൽ വിവിധ ഘടകങ്ങളിൽ നടന്ന നോട്ടെക്കിൻ്റെ സമാപനത്തിൽ വിവിധ സെൻട്രലുകളിൽ നിന്നും പ്രതിഭകൾ മാറ്റുരച്ചു.
ടെക്നിക്കൽ & വിജ്ഞാന മത്സരങ്ങൾ,കരിയർ സപ്പോർട്ട്, കെ ടോക് തുടങ്ങിയവ പ്രസ്തുത നഗരിയിൽ നടന്നു.
വൈകുന്നേരം മൂന്ന് മണിക്ക് മങ്കഫ് ഡിലൈറ്റ്സിൽ വെച്ച് നടന്ന സമാപന സംഗമം എസ്.എസ്.എഫ് ഇന്ത്യ ഉപാധ്യക്ഷൻ ഉബൈദുല്ല സഖാഫി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഡോക്ടേർസ് ഫോറം കുവൈത്ത് പ്രസിഡണ്ട് ഡോ.അമീർ അഹ്മദ് മുഖ്യപ്രഭാഷണം നടത്തി. ശിഹാബ് വാരം, സലീം മാസ്റ്റർ കൊച്ചന്നൂർ, ശിഹാബ് വാണിയന്നൂർ, നവാഫ് അഹമ്മദ്, അനസ് എടമുട്ടം എന്നിവർ സംസാരിച്ചു.