സൗദി ഈസ്റ്റ്‌ നാഷനൽ നോട്ടെക്ക് എക്സ്പോ സമാപിച്ചു

ജുബൈൽ: നവ സംരംഭകരെയും പുതിയ ലോകത്തിന്റെ സാങ്കേതികതയേയും പ്രവാസ ലോകത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ ആർ എസ് സി നടത്തിവരുന്ന വിവര ശാസ്ത്ര സാങ്കേതികവിദ്യയുടെ മേളയായ നോളേജ് ആൻഡ് ടെക്നോളേജി എക്സ്പോ 2022 സഊദി ഈസ്റ്റ് നാഷനൽ മത്സരം ജുബൈലിൽ സമാപിച്ചു. രിസാല സ്റ്റഡി സർക്കിളിന്റെ വിസ്ഡം വിഭാഗത്തിന്റെ മേൽനോട്ടത്തിൽ നടന്ന സംഗമത്തിൽ സൗദി ഈസ്റ്റ് പരിധിയിലെ എട്ട് സെൻട്രലുകളിൽ നിന്നുള്ള പ്രതിഭാധനരായ വിദ്യാർഥികളും യുവാക്കളുമാണ് നാഷനൽ തല വേദിയിൽ മാറ്റുരച്ചത്.

ആധുനിക ടെക്നോളജികളുടെ അനന്ത സാധ്യതകളെ വിളിച്ചോതുന്ന എക്സ്പോ പവലിയൻ, വിവര സാങ്കതിക രംഗത്തെ പുതിയ പ്രവണതകളെയും സാധ്യതകളെയും പരിചയപ്പെടുത്തുന്ന പ്രഗൽഭരുടെ കെ-ടോക്ക്സുകൾ, സൗജന്യ മെഡിക്കൽ ചെക്കപ്പ്, പ്രമുഖ കമ്പനികളുടെ പ്രദർശന സ്റ്റാളുകൾ തുടങ്ങിയ നിരവധി പരിപാടികളോടെ ആയിരുന്നു നോട്ടക്ക് നടന്നത്.
ജൂനിയർ, സെക്കൻഡറി, സീനിയർ, ജനറൽ വിഭാഗങ്ങളിൽ കരിയർ പോയിന്റ്, സയൻസ് ക്വിസ്, ദി ബ്രെയിൻ, ദി പയനീർ, ആപ്പ്, കൊണ്ടസ്റ്റ് സ്പോട്ട് ക്രാഫ്ട്, ക്യൂ കാർഡ്, സെമിന, ദി ലെജൻഡറി എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടന്നു.റിയാദ് സിറ്റി , റിയാദ് നോർത്ത്, ദമാം എന്നീ സെന്ററലുകൾ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി.
പ്രഥമ നോട്ടക്ക് അവാർഡിന് Dr. V ജോയ് ദാസ് അർഹനായി.സമുദ്ര ഗവേഷണ രംഗത്തെ സ്തുത്യർഹമായ സംഭാവനകളാണ് അവാർഡിനർഹനാക്കിയത്. സംഗമം സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്തു .സംഗമത്തിൽ നൗഷാദ് അലി (IISJ), റഹ്മാൻ ആലം സിദ്ധിഖ്, കമറുദ്ദീൻ ,ജയൻ തച്ചമ്പാറ, നുഹ് പാപ്പിനിശ്ശേരി, സഫയർ മുഹമ്മദ് തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. വിജയികൾക്ക് ഗൽഫ് കൗൺസിൽ ചെയർമാൻ അബ്ദുൽ റഹ്മാൻ സഖാഫി ചെമ്പ്രശ്ശേരി സമ്മാനദാനം നടത്തി.സിറാജ് മാട്ടിൽ, നൗഫൽ ചിറയിൽ, അൻസാർ കൊട്ടുകാട് കബീർ ചേളാരി, ജലീൽ കൊടുവള്ളി തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply