വിചാര സദസ്‌ സംഘടിപ്പിച്ചു

റിയാദ് : കലാലയം സാംസ്കാരിക വേദി റിയാദ് നോർത്ത് കമ്മിറ്റി വിചാരസദസ്‌ സംഘടിപ്പിച്ചു. “47 ലെ രാഷ്ട്ര ഭാവന , 75 പിന്നിട്ട ഇന്ത്യൻ വിഭാവന” എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സംസാരിച്ചു. സ്വതന്ത്രാനന്തര ഇന്ത്യയുടെ വളർച്ചയും പുരോഗതിയും,ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തെയും അതിന്റെ പ്രതീക്ഷകളെയും സംവാദാത്മകമാക്കിയ വിചാരസദസ്സ് റിയാദിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ ഉത്ഘാടനം ചെയ്തു. രാജ്യത്തിന്റെ വളർച്ചയും പുരോഗതിയും ഓരോ പൗരനിലും നിക്ഷിപ്തമാണെന്നും സ്വാതന്ത്രത്തിനു വേണ്ടി രക്തസാക്ഷിത്വം വഹിച്ച ധീരദേശാഭിമാനികളെ നാം എപ്പോഴും ഓർത്തുകൊണ്ടിക്കണം എന്നും അദ്ദേഹം പറഞ്ഞു. രിസാല സ്റ്റഡി സർക്കിൾ ഗൾഫ് കൗൺസിൽ അംഗം സലിം പട്ടുവം വിചാരകനായ പരിപാടിയിൽ ജാബിർ കൊണ്ടോട്ടി സൂചിക അവതരണം നടത്തി.നൗഫൽ പട്ടാമ്പി,ഇബ്രാഹിം ഹിമമി, സജീദ് മാട്ട, ശിഹാബ് കണ്ണൂര്‍ എന്നിവർ നേതൃത്വം നൽകി.

Leave a Reply