ആസിം വെളിമണ്ണക്ക് ആർ.എസ്.സി ഖത്വറിന്റെ ആദരം

ദോഹ: പരിമിതികളെ അതിജീവിച്ച് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആസിം വെളിമണ്ണയെ ഖത്വർ നാഷനൽ രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ആദരിച്ചു. ഖത്വറിൽ ഹൃസ്വസന്ദർശനത്തിനെത്തിയ ആസിമിനെ ഭാരവാഹികളുടെ നേതൃത്വത്തിൽ സന്ദർശിക്കുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു.
2021 ലെ ഇന്റർ നാഷണൽ ചിൽഡ്രൻസ് പീസ് പ്രൈസ് ഫൈനലിസ്റ്റും യുനിസെഫ് അവാർഡ് ജേതാവുമായ ആസിം, വെല്ലുവിളികളെ സധീരം നേരിടാൻ കരുത്ത് പകരുന്ന സന്ദേശങ്ങളാണ് നൽകുന്നതെന്ന് ചടങ്ങ് അഭിപ്രായപ്പെട്ടു.
ആർ.എസ്.സി നാഷണൽ ചെയർമാൻ ശകീർ ബുഖാരി, ജന.സെക്രട്ടറി ഉബൈദ് വയനാട്, സെക്രട്ടറിമാരായ നംഷാദ് പനമ്പാട്
റഊഫ് മാട്ടൂൽ, ഹാശിം മാവിലാടം, ഹാരിസ് പുലാശ്ശേരി, താജുദ്ദീൻ പുറത്തീൽ എന്നിവർ സംബന്ധിച്ചു.
സമൂഹം ചേർത്ത് പിടിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ഈ ആദരവിന് നന്ദി പറയുന്നുവെന്നും ആസിം മറുപടി പ്രസംഗത്തിൽ പറഞ്ഞു.

Leave a Reply